എവിടെയെങ്കിലും പോകുന്നതിനായി വാഹനം വിളിച്ചാൽ പലപ്പോഴും ഡ്രൈവറും യാത്രക്കാരും തമ്മിൽ കലഹിക്കാൻ സാധ്യതയുണ്ട്. പലപ്പോഴും ഡ്രൈവറുടെ ഭാഗത്താകും തെറ്റ്. എന്നാൽ യാത്രക്കാരുടെ കുഴപ്പം മൂലം പ്രശ്നം ഉണ്ടായതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഡൽഹിയിലാണ് സംഭവം.
പട്പർഗഞ്ചിൽ നിന്ന് മാരുതി വിഹാറിലേക്ക് പോകാൻ വേണ്ടി മൂന്ന് സ്ത്രീകൾ ക്യാബ് ബുക്ക് ചെയ്തിരുന്നു. അതിൻപ്രകാരം വണ്ടി എത്തുകയും ചെയ്തു. എന്നാൽ, അവർക്ക് ഇറങ്ങേണ്ട സ്ഥലത്തിന് മുമ്പ് തന്നെ തങ്ങളെ ഇറക്കാൻ അവർ ഡ്രൈവറോട് ആവശ്യപ്പെട്ടു. മാത്രമല്ല, അവിടെവരെ വന്നതിനുള്ള കൂലി നൽകാൻ വിസമ്മതിക്കുകയും ചെയ്തു.
ഡ്രൈവർ പണം ആവശ്യപ്പെട്ടതോടെ സ്ത്രീകൾ അയാളോട് കയർത്തു. മാത്രമല്ല ഡ്രൈവർ അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞ് അവിടെ നിന്നും പോകാതെ പ്രശ്നം ഉണ്ടാക്കാൻ ആരംഭിച്ചു. ഡ്രൈവറോട് റൈഡ് കാൻസൽ ചെയ്യാനും അവർ ആവശ്യപ്പെട്ടു. നിങ്ങൾക്ക് പോകേണ്ട സ്ഥലത്ത് ഇറക്കാമെന്ന് ഡ്രൈവർ പറഞ്ഞെങ്കിലും സ്ത്രീകൾ സമ്മദിച്ചില്ല. അവർ വഴക്ക് തുടർന്നു കൊണ്ടേയിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി ആളുകളാണ് ഡ്രൈവറെ പിന്തുണച്ചുകൊണ്ട് എത്തിയത്.