ഭര്‍ത്താവുമായി അകന്ന് കഴിഞ്ഞ യുവതിയെ ഫേസ്ബുക്കിലൂടെ വളച്ചെടുത്തു ! വിവാഹ വാഗ്ദാനം നല്‍കിയ ശേഷം വീട് വാടകയ്‌ക്കെടുത്ത് പീഡനം; വിദേശത്തേക്ക് മുങ്ങിയ പ്രതിയെ പിടികൂടിയതിങ്ങനെ…

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് മുങ്ങിയ യുവാവിനെ പോലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പൊന്നാനി ആലങ്ങോട്ട് മേലേക്കാട്ടില്‍ വീട്ടില്‍ യാസര്‍ അറഫാത്താണ് അറസ്റ്റിലായത്. കളമശേരിയില്‍ വാടകവീടെടുത്ത് യുവതിയെ താമസിപ്പിച്ചാണ് ഇയാള്‍ പീഡിപ്പിച്ചത്.

താന്‍ വിവാഹിതനാണെന്നുള്ള കാര്യം മറച്ചുവെച്ച് വാടകവീടെടുത്ത് താമസിപ്പിച്ച് യുവതിയെ ഇയാള്‍ പീഡിപ്പിച്ച് വരികയായിരുന്നു. യുവതിയുമൊത്ത് ഒരു മാസം താമസിച്ച ശേഷം ഇയാള്‍ പിന്നീട് വിദേശത്തേക്ക് പോയി. തുടര്‍ന്ന് വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്ന് യുവതിയെ വിളിച്ച് അറിയിക്കുകയായിരുന്നു. ഇയാള്‍ നാട്ടിലെത്തിയെന്ന വിവരത്തെ തുടര്‍ന്ന് കളമശ്ശേരി പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതിയെന്നാണ് വിവരം.

Related posts