വിവാഹവാഗ്ദാനം നല്‍കി പീഡനം; യുവതി ആത്മഹത്യ ചെയ്തു; യുവാവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി  ദളിത് യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചെങ്ങമനാട് അടുവാശ്ശേരി സ്വദേശി വെളിയത്ത് വീട്ടില്‍ ഷിതിനാണ് അറസ്റ്റിലായത്.

വിവാഹവാഗ്ദാനം നല്‍കി പെൺകുട്ടിയെ ശാരീരികമായും മാനസികമായും ഇയാൾ പീഡിപ്പിച്ചിരുന്നു. പിന്നീട് പെണ്‍കുട്ടിയെ പ്രണയത്തില്‍നിന്ന് ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമിച്ചതിൽ മനം നൊന്ത് പെണ്‍കുട്ടി  ആത്മഹത്യ ചെയ്യുകയായിരുന്നു. യുവതിയുമായി ഇയാൾ പത്ത്  വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. 

ആത്മഹത്യാപ്രേരണക്കുറ്റത്തില്‍ കേസെടുത്താണ്  ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.കെ. ഷൈജു അറസ്റ്റ് ചെയ്തത്. എസ്.സി., എസ്.ടി. നിയമവും ഇയാള്‍ക്കെതിരെയുണ്ട്.

Related posts

Leave a Comment