എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ

എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. വടകര സ്വദേശി ജിതിൻ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് കോഴിക്കോട് തൊട്ടിൽപ്പാലത്ത് പിടിയിലായത്. ഇവരിൽനിന്ന് 97 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

ബാംഗ്ലൂരിൽ  നിന്ന് വടകരയിലേക്ക് എംഡിഎംഎ കടത്താനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായത്. പോലീസിന്‍റെ കണ്ണ് വെട്ടിക്കാനായി  മകനെയും കാറിൽ ഇരുത്തിയായിരുന്നു എംഡിഎംഎ കടത്ത്. ഇവർ സഞ്ചരിച്ച കാർ തൊട്ടിൽപാലം പൊലീസ് പിടികൂടി.

Related posts

Leave a Comment