കലോത്സവത്തിനിടയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ആളൊഴിഞ്ഞ വീട്ടില്‍വച്ച് പീഡിപ്പിച്ചു; അഞ്ചു മാസം മുമ്പ് മറ്റൊരു യുവാവും പീഡിപ്പിച്ചതായി പെണ്‍കുട്ടി; സംഭവം കുമ്പളയില്‍

കു​മ്പ​ള: ക​ലോ​ത്സ​വ​ത്തി​നി​ട​യി​ല്‍ ഓ​ട്ടോ​യി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു പോ​യി ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ല്‍​വ​ച്ച് പീ​ഡി​പ്പി​ക്ക​പ്പെ​ട്ട എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ അ​ഞ്ചു മാ​സം മു​മ്പ് മ​റ്റൊ​രു യു​വാ​വും പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ഡ്ക്ക​ട്ട കി​ദൂ​രി​ലെ ശ​ശി​കു​മാ​ര്‍ എ​ന്ന ത​മ്മു (19)വി​നെ കു​മ്പ​ള ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​പ്രേം​സ​ദ​ന്‍, എ​സ്‌​ഐ ടി.​വി. അ​ശോ​ക​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്തു.

പ്ര​തി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. 2018 മേ​യ് ര​ണ്ടി​ന് ത​മ്മു ത​ന്നെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി. ഏ​താ​നും ദി​വ​സം മു​മ്പ് സ്കൂ​ള്‍ ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ പെ​ണ്‍​കു​ട്ടി​യെ ഓ​ട്ടോ​യി​ല്‍ ക​യ​റ്റി​കൊ​ണ്ടുപോ​യി ആ​ള്‍ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ല്‍ വ​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്ന​തി​ന് ഓ​ട്ടോ ഡ്രൈ​വ​റാ​യ ബം​ബ്രാ​ണ വ​യ​ലി​ലെ കി​ര​ണ്‍ രാ​ജ് ഷെ​ട്ടി (21)യെ ​ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളെ കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

ക​ലോ​ത്സ​വ​ത്തി​നി​ട​യി​ല്‍ കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ അ​ധ്യാ​പി​ക​മാ​ര്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. വി​വ​ര​മ​റി​ഞ്ഞ് ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​രെ​ത്തി പെ​ണ്‍​കു​ട്ടി​യി​ല്‍​നി​ന്ന് മൊ​ഴി​യെ​ടു​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​ഞ്ഞ​ത്.

പോ​ലീ​സ് കൂ​ടു​ത​ല്‍ മൊ​ഴി​യെ​ടു​ത്ത​പ്പോ​ഴാ​ണ് അ​ഞ്ചു മാ​സം മു​മ്പ് ആ​ദ്യ​ത്തെ പീ​ഡ​ന സം​ഭ​വം പെ​ണ്‍​കു​ട്ടി വ്യ​ക്ത​മാ​ക്കി​യ​തും കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തും. പോ​ക്സോ ആ​ക്ട് പ്ര​കാ​ര​മാ​ണ് കേ​സ്.

Related posts