കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന് എന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ തൃക്കാക്കര പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാള്‍ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
കോട്ടയം സ്വദേശിനിയായ യുവ ഡോക്ടര്‍ നല്കിയ പീഡന പരാതിയില്‍ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.
രണ്ട് വര്‍ഷത്തിനിടെ ലഹരിയടക്കം ഉപയോഗിച്ച് ആറ് തവണ പലയിടങ്ങളില്‍വച്ച് പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.
ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്. അതേസമയം, വേടനുമായി യുവതിയുടെ സാമ്പത്തിക ഇടപാടുകള്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്