വിദേശത്ത് നിന്ന് ഭാര്യയ്ക്ക് അയച്ചു നൽകിയത് ഒരുകോടി; നാട്ടിൽ ഭാര്യ  അടിച്ചുപൊളിച്ചപ്പോൾ മൂന്നുലക്ഷത്തിന്‍റെ കടം; നാട്ടിലെത്തിയ പ്രവാസി യുവതിയെ തലയ്ക്കടിച്ചുകൊന്നു

തൃ​ശൂ​ർ: ഉ​റ​ങ്ങി​ക്കി​ട​ന്ന ഭാ​ര്യ​യെ ക​ന്പി​പ്പാ​ര​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു​കൊ​ന്ന പ്ര​വാ​സി​യാ​യ ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ചേ​റൂ​ർ ക​ല്ല​ടി​മൂ​ല സ്വ​ദേ​ശി​നി സു​ലി (46) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഭ​ർ​ത്താ​വ് ഉ​ണ്ണി​കൃ​ഷ്ണ​ൻ (50) സം​ഭ​വ​ത്തി​നു​ശേ​ഷം വി​യ്യൂ​ർ സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പ്ര​വാ​സി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ മൂ​ന്നു ദി​വ​സം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ഭാ​ര്യ​യ്ക്കു മ​റ്റൊ​രാ​ളു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്ന സം​ശ​യ​മാ​ണ് കൊ​ല​യ്ക്കു കാ​ര​ണ​മെ​ന്ന് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു.

വി​ദേ​ശ​ത്താ​യി​രു​ന്ന ഇ​യാ​ൾ ഭാ​ര്യ​യ്ക്കു പ​ല​പ്ര​വാ​വ​ശ്യ​മാ​യി ഒ​രു കോ​ടി​യോ​ളം രൂ​പ ഇ​യാ​ൾ അ​യ​ച്ചു കൊ​ടു​ത്തി​രു​ന്നു. ഈ ​തു​ക ഭാ​ര്യ​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പ​റ​യു​ന്നു.

കൂ​ടാ​തെ ക​ട​വും ഉ​ണ്ടാ​യി​രു​ന്നു. അ​പ​രി​ചി​ത​നു​മാ​യി ഭാ​ര്യ​യ്ക്കു ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​യാ​ൾ ഭാ​ര്യ​യെ കൊ​ല​പ്പെ​ടുത്തിയതെന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ത്താ​ണ് ഇ​വ​രു​ടെ വീ​ട് സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​യ​ൽ​പ​ക്ക​ക്കാ​രു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. ഇ​വ​രു​ടെ ര​ണ്ട് മ​ക്ക​ളും പു​റ​ത്താ​ണ് പ​ഠി​ക്കു​ന്ന​ത്. വീ​ട്ടി​ൽ ഈ ​സ്ത്രീ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​ന്ന​ലെ രാ​ത്രി കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഇ​യാ​ൾ സ്വ​മേ​ധ​യാ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​ശേ​ഷം മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റും. വി​യ്യൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts

Leave a Comment