ആ​ളൊ​ഴി​ഞ്ഞ വ​ഴി​യി​ൽ വ​ച്ച് ഏ​ഴാം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി​നി​യെ…! പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ആ​ക്ര​മ​ണം​; മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

വെ​ഞ്ഞാ​റ​മൂ​ട് : സ്കൂ​ൾ വി​ട്ടു​വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കു​ന്ന​തി​നി​ട​യി​ൽ ആ​ളൊ​ഴി​ഞ്ഞ വ​ഴി​യി​ൽ വ​ച്ച് ഏ​ഴാം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി​നി​യെ ത​ട​ഞ്ഞു ആ​ക്ര​മി​ക്കാ​ൻ ശ്ര​മം.

സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​ളൂ​ർ തോ​ട്ട​രി​ക​ത്ത് ക​ട​യി​ൽ വീ​ട്ടി​ൽ മ​ണി​ലാ​ൽ, മ​ട​വൂ​ർ തു​മ്പോ​ട് പ​ഴു​വ​ടി വാ​റു​പൊ​യ്ക ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ജു, സ​ജീ​വ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പെ​ൺ​കു​ട്ടി ഒ​റ്റ​യ്ക്ക് ന​ട​ന്നു വ​രു​ന്ന​ത് ക​ണ്ട് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​രു​ന്ന പ്ര​തി​ക​ൾ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ൾ ത​ട​യു​ക​യാ​യി​രു​ന്നു.

ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പെ​ൺ​കു​ട്ടി​യു​ടെ പി​ന്നാ​ലെ ഇ​വ​ർ ഓ​ടി​യ​തോ​ടെ കു​ട്ടി സ​മീ​പ​ത്തെ വീ​ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി.

പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

സം​ഘ​ത്തി​ലെ മ​ണി​ലാ​ലി​നെ വീ​ട്ടു​കാ​ർ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.​വെ​ഞ്ഞാ​റ​മൂ​ട് സി ​ഐ സൈ​ജു​നാ​ദ് സം​ഘ​വു​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത് .

Related posts

Leave a Comment