സിനിമയിൽ എത്തിയത് ഒരുപാട് ആഗ്രഹിച്ചെന്ന് രസ്ന പവിത്രൻ

ഒ​രു​പാ​ട് ആ​ഗ്ര​ഹി​ച്ചാ​ണ് സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ​ത്. കു​ഞ്ഞുനാൾ മുതലേ എ​നി​ക്ക് സി​നി​മ ഇ​ഷ്‌​ട​മാ​ണ്. ഊ​ഴം സി​നി​മ​യി​ലൂ​ടെ​യാ​ണ് ഞാ​ൻ അ​ഭി​ന​യി​ച്ചു തു​ട​ങ്ങി​യ​ത് എ​ന്നാ​ണ് എ​ല്ലാ​വ​രും ക​രു​തു​ന്ന​ത്.

പ​ക്ഷേ ഞാ​ൻ അ​തി​ന് മു​മ്പ് മൗ​നം എ​ന്നൊ​രു ആ​ർ​ട്ട് ഫി​ലിം ചെ​യ്‌​തി​രു​ന്നു. മാ​ട​മ്പ് കു​ഞ്ഞു​കു​ട്ട​ൻ സാ​റി​ന്‍റെ തി​ര​ക്ക​ഥ​യും എം.​ജെ. രാ​ധാ​കൃ​ഷ്‌​ണ​ൻ സാ​ർ ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ച്ച സി​നി​മ.

സു​രേ​ഷ് മ​ച്ചാ​ട് ആ​യി​രു​ന്നു സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത്. മു​ല്ല​നേ​ഴി സാ​റി​ന്‍റെ​യും തി​ല​ക​ൻ സാ​റി​ന്‍റെ​യും കൂ​ടെ കു​റ​ച്ച് നേ​ര​ത്തേ​ക്കാ​ണെ​ങ്കി​ലും അ​ഭി​ന​യി​ക്കാ​ൻ പ​റ്റി.

തു​ട​ക്കം ത​ന്നെ ഇ​ങ്ങ​നെ ഒ​രു ടീ​മി​ന്‍റെ കൂ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ അ​ഭി​മാ​ന​മു​ണ്ട്. മ​ല​യാ​ള സി​നി​മ​യു​ടെ പ്രൗ​ഢി ത​ന്നെ​യാ​യ അ​വ​രു​ടെ കൂ​ടെ നി​ൽ​ക്കാ​നും സം​സാ​രി​ക്കാ​നും അ​ഭി​ന​യി​ക്കാ​നും ക​ഴി​ഞ്ഞ​ത് ഒ​രു ഭാ​ഗ്യ​മാ​യി കാ​ണു​ന്നു. -ര​സ്ന പ​വി​ത്ര​ൻ

Related posts

Leave a Comment