ആ​കെ നാ​ണ​ക്കേ​ടാ​യി


സ്റ്റി​യ​റിം​ഗ് ബാ​ല​ൻ​സ് കൂ​ടി കി​ട്ടാ​ൻ ഒ​രു ഞാ​യ​റാ​ഴ്ച അ​ടു​ത്ത വീ​ട്ടി​ലെ ചേ​ട്ട​നൊ​പ്പം ഞാ​നും ചേ​ച്ചി​യും ഡ്രൈ​വി​ങ് പ​ഠി​ക്കാ​ന്‍ ഇ​റ​ങ്ങി. ഒ​രു ഗ്രൗ​ണ്ടി​ലേ​ക്കാ​ണ് പോ​യ​ത്.

അ​വി​ടെ വ​ണ്ടി ഓ​ടി​ക്കു​ന്ന​ത് റി​സ്‌​ക് ആ​ണെ​ന്ന് കു​റ​ച്ച് പേ​ര്‍ പ​റ​ഞ്ഞി​രു​ന്നു. ഒ​രു​പാ​ട് അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍ സൂ​ചി​പ്പി​ച്ചു.

അ​തു​കൊ​ണ്ട് തി​ര​ക്കി​ല്ലാ​ത്ത ഇ​ട റോ​ഡി​ലാ​യി​രു​ന്നു ഓ​ടി​ച്ചു നോ​ക്കാ​ന്‍ പോ​യ​ത്. ആ​ശാ​ന്‍റെ കൂ​ടെ വ​ണ്ടി ഓ​ടി​ച്ചി​ട്ടു​ള്ള അ​മി​ത ആ​വേ​ശ​ത്തി​ല്‍ വാ​ഹ​നം ഓ​ടി​ക്കാ​ന്‍ കൂ​ളാ​യി ത​ന്നെ ഞാ​നി​രു​ന്നു.

വ​ണ്ടി​യി​ല്‍ ക​യ​റി ഫ​സ്റ്റ് ഇ​ട്ട് ആ​ക്‌​സി​ലേ​റ്റ​റി​ല്‍ കാ​ല് കൊ​ടു​ത്ത​ത് മാ​ത്ര​മേ ഓ​ര്‍​മ​യു​ള്ളു. പി​ന്നീ​ട് കാ​ണു​ന്ന​ത് അ​ടു​ത്തു​ള്ള പോ​സ്റ്റി​ല്‍ ഇ​ടി​ച്ച് നി​ല്‍​ക്കു​ന്ന​താ​ണ്.

കാ​റി​ന്‍റെ ഒ​രു ഭാ​ഗം മൊ​ത്തം ത​ക​ര്‍​ന്ന് പോ​യി. ഹെ​ഡ് ലൈ​റ്റും പൊ​ട്ടി. അ​ന്ന​ത്തോ​ടെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് ഞാ​ന്‍ നി​ര്‍​ത്തി. പേ​ടി കൊ​ണ്ട​ല്ല, ആ​കെ നാ​ണ​ക്കേ​ട് ആ​യി. -ര​സ്‌​ന പ​വി​ത്ര​ൻ

Related posts

Leave a Comment