എ​ലി കൊ​ടു​ത്ത “പ​ണി’ ! ഹാ​ർ​ഡ് വെ​യ​ർ ഷോ​പ്പി​ൽ തീ​പി​ടി​ത്തം; സംഭവം കൊച്ചി എളമക്കരയില്‍

കൊ​ച്ചി: രാ​വി​ലെ ക​ട തു​റ​ന്ന ഉ​ട​മ വി​ഗ്ര​ഹ​ത്തി​നു മു​ന്നി​ൽ ക​ത്തി​ച്ചു​വ​ച്ച വി​ള​ക്കി​ലെ തി​രി എ​ലി കൊ​ണ്ടു​പോ​യി.

ഈ ​തി​രി​യി​ൽ നി​ന്ന് തീ ​പ​ട​ർ​ന്ന് ക​ട​യ്ക്കു തീ​പി​ടി​ച്ചു. ഇ​ന്ന് രാ​വി​ലെ 9.30-ന് ​എ​ള​മ​ക്ക​ര പൊ​റ്റ​ക്കു​ഴി ജം​ഗ്ഷ​നി​ലെ ജ​യ ഹാ​ർ​ഡ് വെ​യ​ർ ഷോ​പ്പി​ലാ​ണ് എ​ലി​യു​ടെ തീ​ക്ക​ളി.

രാ​ധാ​മ​ണി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഹാ​ർ​ഡ് വെ​യ​ർ ഷോ​പ്പ്. തീ ​പ​ട​രു​ന്ന​തു​ക​ണ്ട് ക​ട​യു​ട​മ ത​ന്നെ തീ ​അ​ണ​ച്ച​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഉ​ണ്ടാ​യി​ല്ല.

Related posts

Leave a Comment