റേ​ഷ​ൻ കാ​ർ​ഡ് ഇ​നി ശ​രി​ക്കും കാ​ർ​ഡ് !  പോക്കറ്റിൽ സൂക്ഷിക്കാം;  വി​ത​ര​ണം ന​വം​ബ​ർ മു​ത​ൽ

സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ കാ​ർ​ഡ് ശ​രി​ക്കും കാ​ർ​ഡാ​ക്കു​ന്നു. പു​സ്ത​ക രീ​തി​യി​ലു​ള്ള പ​ര​ന്പ​രാ​ഗ​ത റേ​ഷ​ൻ വി​വ​ര​ങ്ങ​ളെ​ല്ലാം എ​ടി​എം കാ​ർ​ഡ് രൂ​പ​ത്തി​ൽ സ്മാ​ർ​ട്ട് കാ​ർ​ഡാ​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം. ന​വം​ബ​ർ ഒ​ന്നു മു​ത​ൽ ആ​ദ്യ​ഘ​ട്ട വി​ത​ര​ണം ആ​രം​ഭി​ക്കും.

പോക്കറ്റിൽ സൂക്ഷിക്കാം
പോ​ക്ക​റ്റി​ൽ സൂ​ക്ഷി​ക്കാ​വു​ന്ന രീ​തി​യി​ൽ ത​യാ​റാ​ക്കു​ന്ന സ്മാ​ർ​ട്ട് കാ​ർ​ഡി​ലേ​ക്കു മാ​റാ​ൻ 25 രൂ​പ​യാ​ണ് ഫീ​സ്. മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ന് ഇ​തു സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ പ​റ​യു​ന്നു.

കാ​ർ​ഡ് ഉ​ട​മ​യു​ടെ പേ​ര്, ഫോ​ട്ടോ, ബാ​ർ​കോ​ഡ് എ​ന്നി​വ​യാ​ണ് കാ​ർ​ഡി​ന്‍റെ മു​ൻ​വ​ശ​ത്തു​ണ്ടാകു​ക. പ്ര​തി​മാ​സ വ​രു​മാ​നം, റേ​ഷ​ൻ ക​ട ന​ന്പ​ർ, വീ​ട് വൈ​ദ്യു​തി​ക​രി​ച്ചോ, എ​ൽ​പി​ജി ക​ണ​ക്ഷ​നു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പി​റ​കു​വ​ശ​ത്തും രേ​ഖ​പ്പെ​ടു​ത്തും.

തി​രി​ച്ച​റി​യ​ൽ കാ​ർ​ഡാ​യി കൊ​ണ്ടുന​ട​ക്കാ​നാ​കു​മെ​ന്നു സി​വി​ൽ സ​പ്ലൈ​സ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. അ​തേ​സ​മ​യം, റേ​ഷ​ന് അ​ർ​ഹ​രാ​യ കു​ടും​ബ​ത്തി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും പേ​ര് റേ​ഷ​ൻ കാ​ർ​ഡി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു സ​മാ​ന​മാ​യി സ്മാ​ർ​ട്ട് കാ​ർ​ഡി​ലു​ണ്ടാകു​മോ​യെ​ന്നു അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

‘സ്മാർട്ട്’ കാർഡ്!
താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ലോ, സി​വി​ൽ സ​പ്ലൈ​സ് പോ​ർ​ട്ട​ലി​ലോ സ്മാ​ർ​ട്ട് റേ​ഷ​ൻ കാ​ർ​ഡി​നാ​യി അ​പേ​ക്ഷി​ക്കാം. കാ​ർ​ഡി​ന് അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ സി​വി​ൽ സ​പ്ലൈ വെ​ബ്സൈ​റ്റി​ൽ നി​ന്നു ആ​ധാ​ർ കാ​ർ​ഡ് രീ​തി​യി​ൽ പി​ഡി​എ​ഫ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് പ്രി​ന്‍റെ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാ​നാ​കും.

സ്മാ​ർ​ട്ട് റേ​ഷ​ൻ കാ​ർ​ഡ് വ​രു​ന്ന​തി​നെ തു​ട​ർ​ന്ന് റേ​ഷ​ൻ ക​ട​ക​ളി​ലെ ഇ-​പോ​സ് മെ​ഷീ​നി​ൽ ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​വും സ​ജ്ജ​മാ​ക്കും.

Related posts

Leave a Comment