ഗോഡൗൺ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ബാങ്കിൽ പണമടയ്ക്കുന്ന സംവിധാനം ഒഴിവാക്കണം; ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി റേഷൻ കടക്കാർ

കോ​ട്ട​യം: റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ഏ​തു ക​ട​യി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാം. എ​ന്നാ​ൽ റേ​ഷ​ൻ ക​ട​ക്കാ​ർ പ​ണം അ​ട​യ്ക്കേ​ണ്ട​ത് ഗോ​ഡൗ​ണ്‍ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തെ ബാ​ങ്കി​ൽ മാ​ത്രം. പ​ണം അ​ട​യ്ക്കാ​ൻ ര​ണ്ടു ത​വ​ണ പോ​കേ​ണ്ട ബു​ദ്ധി​മു​ട്ട് മൂ​ലം ഇ​ട​നി​ല​ക്കാ​രെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് റേ​ഷ​ൻ ക​ട​ക്കാ​ർ. അ​ടു​ത്ത നാ​ളി​ൽ റാ​ന്നി​യി​ൽ ഇ​ട​നി​ല​ക്കാ​ര​ൻ റേ​ഷ​ൻ ക​ട​ക്കാ​രു​ടെ 24 ല​ക്ഷം രൂ​പ​യു​മാ​യി മു​ങ്ങി​യ വാ​ർ​ത്ത പു​റ​ത്തു വ​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ക​ട​ക്കാ​രും ഭ​യ​ന്നി​രി​ക്കു​ക​യാ​ണ്.

കോ​ട്ട​യം താ​ലൂ​ക്കി​ലെ 291 റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഒ​റ​വ​യ്ക്കലുള്ള ഗോ​ഡൗ​ണി​ൽ നി​ന്നാ​ണ്. അ​തി​നാ​ൽ പ​ണം അ​ട​യ്ക്കേ​ണ്ട​ത് ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ ഒ​റ​വ​യ്ക്ക​ൽ ശാ​ഖ​യി​ലാ​ണ്. കോ​ട്ട​യ​ത്തു മാ​ത്ര​മ​ല്ല മ​റ്റു താ​ലൂ​ക്കു​ക​ളി​ലും ഇ​തു​പോ​ലെ ഗോ​ഡൗ​ണ്‍ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തെ ബാ​ങ്കി​ലേ പ​ണം അ​ട​യ്ക്കാ​ൻ ക​ഴി​യു. മാ​സ​ത്തി​ൽ ഒ​രു ത​വ​ണ പ​ണ​മ​ട​ച്ചാ​ൽ മ​തി​യെ​ങ്കി​ലും ഇ​തി​നാ​യി ര​ണ്ടു ത​വ​ണ ബാ​ങ്കി​ൽ പോ​ക​ണ​മെ​ന്ന് ക​ട​ക്കാ​ർ പ​റ​യു​ന്നു.

അ​തി​നാ​ൽ ക​ട​ക്കാ​ർ ഇ​ട​നി​ല​ക്കാ​ര​ൻ മു​ഖേ​ന​യാ​ണ് പ​ണം അ​ട​യ്ക്കു​ന്ന​ത്. ഇ​ട​നി​ല​ക്കാ​ര​ന് 200 മു​ത​ൽ 250 രൂ​പ​വ​രെ​യാ​ണ് നി​ര​ക്ക്. ഒ​രു ക​ട​ക്കാ​ര​നു ത​ന്നെ ഒ​ന്നും ര​ണ്ടും ല​ക്ഷം രൂ​പ​യാ​ണ് അ​ട​യ്ക്കേ​ണ്ടി വ​രി​ക. അ​തേ സ​മ​യം റേ​ഷ​ൻ ക​ട​ക​ളു​ടെ അ​ടു​ത്തു​ള്ള ബാ​ങ്ക് ശാ​ഖ​യി​ൽ പ​ണ​മ​ട​യ്​ക്കാ​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ ക​ട​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കും.

ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ നി​ല​വി​ൽ വ​ന്നി​ട്ടും ഗോ​ഡൗ​ണി​നു സ​മീ​പ​ത്തെ ബാ​ങ്കി​ൽ ത​ന്നെ പ​ണം അ​ട​യ്ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​ത് എ​ന്തി​നെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം റാ​ന്നി​യി​ൽ റേ​ഷ​ൻ ക​ട​ക്കാ​ർ ബാ​ങ്കി​ൽ അ​ട​യ്ക്കാ​ൻ ന​ല്കി​യ 24 ല​ക്ഷം രൂ​പ​യു​മാ​യി ഇ​ട​നി​ല​ക്കാ​ര​ൻ മു​ങ്ങി. ഇ​യാ​ൾ​ക്കെ​തി​രേ ക​ട​ക്കാ​ർ പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്. റാ​ന്നി​യി​ലെ പ​ണം ത​ട്ടി​പ്പ് പു​റ​ത്തു വ​ന്ന​തോ​ടെ ക​ട​ക്കാ​രാ​കെ ഭ​യ​ന്നി​രി​ക്കു​ക​യാ​ണ്.

Related posts