പ്രണയത്തിനു കണ്ണും മൂക്കുമൊന്നും ഇല്ലന്ന് പലപ്പോഴും പറയാറില്ലേ. വയസ് എത്ര ആയാലും പ്രണയം അതെപ്പോഴുമൊരു വികാരം തന്നെയാണ്. റെഡിറ്റിൽ ഇപ്പോഴിതാ ഒരു യുവാവ് തന്റെ കാമുകിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്ന സത്യങ്ങളാണ് വൈറലാകുന്നത്.
കാമുകിയും താനും നാല് വർഷമായി പ്രണയത്തിലാണ്. കാഴ്ചയിൽ അവൾക്ക് പലപ്പോഴും തന്നേക്കാൾ പ്രായം തോന്നിക്കുമായിരുന്നു. അസ്ഥിക്ക് പിടിച്ച പ്രണയം ആയതിനാൽ യുവാവ് അതൊന്നും കാര്യമായി എടുത്തില്ല. എന്നാൽ സ്വന്തം സൗന്ദര്യത്തെ കുറിച്ച് കാമുകിക്ക് നല്ല ആശങ്ക ഉണ്ടായിരുന്നു. ഇക്കാര്യം യുവാവുമൊത്ത് പങ്കുവയ്ക്കാറുമുണ്ടായിരുന്നു. ആസമയങ്ങളിലെല്ലാം യുവാവ് അവളെ ആശ്വസിപ്പിക്കുമായിരുന്നു. ബാഹ്യ സൗന്ദര്യമല്ല പ്രണയം, മറിച്ച് ആന്തരികമായ സൗന്ദര്യമാണ് പ്രണയത്തിന് വേണ്ടത് എന്നൊക്കെ സമാധാനിപ്പിക്കുമായിരുന്നു.
എന്നാൽ ഒരു ദിവസം തന്റെ പ്രണയിനിയുടെ ലാപ്ടോപ്പ് എടുത്തപ്പോൾ യാദൃശ്ചികമായി അവളുടെ പാസ്പോർട്ട് കാണാനിടയായി. അത് കണ്ട് യുവാവ് ഞെട്ടിപ്പോയി. തന്റെ കാമുകിക്ക് തന്നേക്കാൾ 20 വയസ് കൂടുതലാണെന്ന സത്യം അയാൾ തിരിച്ചറിഞ്ഞു. 1998 ഏപ്രിൽ മാസമാണ് താൻ ജനിച്ചതെന്ന് കാമുകി എപ്പോഴും തന്നോട് പറയുമായിരുന്നു എന്ന് യുവാവ് ഓർത്തു.
പലപ്പോഴും സംശയം തോന്നിയിരുന്നെങ്കിലും ദീർഘ നാളായുള്ള പ്രണയബന്ധം ആയതിനാൽ ആ സംശയങ്ങളെല്ലാം നേരത്തേ യുവാവ് തള്ളിക്കളയുകയായിരുന്നു. അതുപോലെ, തങ്ങൾ തമ്മിൽ കണ്ടുമുട്ടുന്നതിനും പ്രണയത്തിലാവുന്നതിനും രണ്ട് മാസം മുമ്പ് നടത്തിയ ഒരു പ്രെഗ്നൻസി ടെസ്റ്റിന്റെ റിസൽട്ടും താൻ ലാപ്ടോപ്പിൽ കണ്ടു. അത് പൊസിറ്റീവായിരുന്നു എന്നും യുവാവ് പറയുന്നുണ്ട്.
താൻ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചാണ് യുവാവിന്റെ പോസ്റ്റ്. നിരവധി ആളുകളാണ് യുവാവിന് ഉപദേശവുമായി എത്തിയത്. എത്രയുംവേഗം ഈ ബന്ധത്തിൽ നിന്നും താങ്കൾ പിൻമാറണമെന്നാണ് എല്ലാവരും പറഞ്ഞത്.