വ​നി​താ റി​ലേ​യി​ൽ ഇ​ന്ത്യ​ക്ക് സ്വ​ർ​ണം

ജ​ക്കാ​ർ​ത്ത: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ വി​ഭാ​ഗം 4×400 മീ​റ്റ​ർ റി​ലേ​യി​ൽ ഇ​ന്ത്യ​ക്ക് സ്വ​ർ​ണം. മ​ല​യാ​ളി താ​രം വി.​കെ വി​സ്മ​യ ഉ​ള്‍​പ്പെ​ട്ട ടീ​മാ​ണ് സ്വ​ർ‌​ണം നേ​ടി​യ​ത്. മൂ​ന്നു മി​നി​ട്ട് 28.72 സെ​ക്ക​ൻ​ഡ് സ​മ​യ​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ പെ​ൺ​കു​ട്ടി​ക​ൾ റി​ലേ പൂ​ർ​ത്തി​യാ​ക്കി​യ​ത്. വി​സ്മ​യ​യെ കൂ​ടാ​തെ എം.​ആ​ർ പൂ​വ​മ്മ, സ​രി​താ​ബെ​ൻ ഗെ​യ്‌​ക്‌​വാ​ദ്, ഹി​മാ ദാ​സ് എ​ന്നി​വ​രാ​ണ് റി​ലേ​യി​ൽ അ​ണി​നി​ര​ന്ന​ത്.

Related posts