വാടകയ്ക്ക് വീടും മുറികളുമൊക്കെ നമ്മളിൽ പലരും എടുക്കാറുണ്ട്. എന്നാൽ അതെല്ലാം സുരക്ഷിതമാണോ എന്ന് നമ്മൾ ചിന്തിക്കണം. കൈയിലിരുന്ന കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങണ്ടല്ലോ നമ്മൾ. എന്ത് കാര്യമായാലും രണ്ടാമതൊന്ന് നമ്മൾ ചിന്തിക്കണമെന്ന് കാരണവൻമാർ പറയുന്നത് വെറുതെയല്ല. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഓസ്ട്രേലിയയിൽ ആണ് സംഭവം. ദമ്പതികളായ ക്രിസും കേറ്റ് ഹാർഡ്മാനും അവരുടെ മൂന്ന് കുട്ടികളും താമസിക്കുന്നതനായി വാടകയ്ക്ക് ഒരു എയർബിഎൻബിയിൽ എടുത്തു. എന്നാൽ അതിന്റെ ഓരോ മുക്കും മൂലയും പരിശോധിച്ച അവർ ഞെട്ടിപ്പോയി. അവരുടെ ലിവിംഗ് റൂമിൽ കാമറ വച്ചിരിക്കുന്നു. അതിൽ ചുവന്ന പ്രകാശവും കൂടി കണ്ടതോടെ അത് പ്രവർത്തിക്കുന്നതാണെന്ന് മനസിലായി. അതോടെ ദന്പതികൾ ഞെട്ടിപ്പോയി.
അതോടെ വീഡിയോ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഉടൻ തന്നെ അവിടെ നിന്നും മാറി പുറത്ത് ഹോട്ടലിൽ റൂം എടുക്കാൻ അവർ തയാറായി. ഇക്കാര്യം ദന്പതികൾ എയർബിഎൻബി അധികൃതരെ അറിയിച്ചു.
പിന്നാലെ ഹോട്ടലിന്റെ ചെലവ് തങ്ങൾ നോക്കിക്കോളാമെന്ന് എയർബിഎൻബി ഉടമകൾ പറഞ്ഞു. പക്ഷേ, ഹോട്ടലിന്റെ പണം അടയ്ക്കുക എന്നത് ചെലവേറിയ കാര്യമായതിനാൽ എയർബിഎൻബി അത് ചെയ്തില്ല എന്ന് ഹാർഡ്മാൻ പറഞ്ഞു.