സോ​ണി​യ​യെ തെ​ല​ങ്കാ​ന​യി​ൽ മ​ത്സ​രി​ക്കാ​ൻ ക്ഷ​ണി​ച്ച് രേ​വ​ന്ത് റെ​ഡ്ഢി

ന്യൂ​ഡ​ൽ​ഹി: വ​രു​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തെ​ല​ങ്കാ​ന​യി​ൽ​നി​ന്നു മ​ത്സ​രി​ക്കാ​ൻ മു​ൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഢി ക്ഷ​ണി​ച്ചു. സോ​ണി​യ ഗാ​ന്ധി​യെ ഡ​ൽ​ഹി​യി​ൽ നേ​രി​ട്ടു ക​ണ്ടാ​ണ് രേ​വ​ന്ത് ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.

ഡെ​പ്യൂ​ട്ടി മ​ല്ലു ഭ​ട്ടി വി​ക്ര​മാ​ർ​ക, സം​സ്ഥാ​ന മ​ന്ത്രി പൊ​ങ്കു​ലേ​ട്ടി ശ്രീ​നി​വാ​സ് റെ​ഡ്ഢി എ​ന്നി​വ​രും രേ​വ​ന്തി​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. തെ​ല​ങ്കാ​ന​യി​ലെ ഖ​മ്മം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​ണ് അ​ഭ്യ​ർ​ഥി​ച്ചി​രി​ക്കു​ന്ന​ത്.

പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന ഘ​ട​കം ഈ ​നി​ർ​ദ്ദേ​ശ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന പ്ര​മേ​യം പാ​സാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് തെ​ല​ങ്കാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ സോ​ണി​യാ ഗാ​ന്ധി​യോ​ട് പ​റ​ഞ്ഞു. തെ​ല​ങ്കാ​ന​യ്ക്ക് സം​സ്ഥാ​ന പ​ദ​വി ന​ൽ​കി​യ തെ​ല​ങ്കാ​ന​യു​ടെ മാ​താ​വാ​യി സോ​ണി​യ ഗാ​ന്ധി​യെ കാ​ണു​ന്ന​തി​നാ​ലാ​ണ് അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​തെ​ന്നും രേ​വ​ന്ത് പ​റ​ഞ്ഞു.

ആ​കെ​യു​ള്ള 17 സീ​റ്റു​ക​ളി​ൽ പ​ര​മാ​വ​ധി സീ​റ്റു​ക​ൾ നേ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് തെ​ല​ങ്കാ​ന കോ​ൺ​ഗ്ര​സ്. അ​തേ​സ​മ​യം ഉ​ചി​ത​മാ​യ സ​മ​യ​ത്ത് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നു സോ​ണി​യ പ്ര​തി​ക​രി​ച്ചു. 2004 മു​ത​ൽ റാ​യ്ബ​റേ​ലി മ​ണ്ഡ​ല​ത്തി​ലാ​ണ് സോ​ണി​യാ മ​ത്സ​രി​ക്കു​ന്ന​ത്.

Related posts

Leave a Comment