തൃശൂർ മെഡിക്കൽ കോളജിൽ ട്രയൽ റിബൺ തുടങ്ങി; രോ​ഗം “കൈയിൽ നോക്കി’ മനസിലാക്കാം

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി വെ​ർ​ച്വ​ൽ​ൽ എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ന്‍റെ ട്ര​യ​ൽ ആ​രം​ഭി​ച്ചു.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ രോ​ഗ വി​വ​ര​ങ്ങ​ൾ അ​റി​ഞ്ഞ് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കു​ക​യും രോ​ഗ​ത്തി​ന്‍റെ കാ​ഠി​ന്യം മ​ന​സി​ലാ​ക്കി അ​വ​രെ വി​വി​ധ കാ​റ്റ​ഗ​റി​യാ​ക്കി തി​രി​ച്ച് പ​ച്ച, മ​ഞ്ഞ, ചു​വ​പ്പ് എ​ന്നീ റി​ബ​ണു​ക​ൾ ഇ​വ​രു​ടെ കൈ​യി​ൽ കെ​ട്ടും.

റെ​ഡ് ക​ള​റി​ന് ആ​ശു​പ​ത്രി​യി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ എ​ല്ലാ​വി​ധ ചി​കി​ത്സാ സം​വി​ധാ​ന​വും ന​ൽ​കും. തീ​വ്ര​ത കു​ടി​യ നി​ല​യി​ൽ ഗു​രു​ത​ര​മാ​യ രോ​ഗി​യു​ടെ വി​വ​രം മൈ​ക്കി​ൽ കു​ടി എ​ക്സ്റേ സ്കാ​ൻ, ലാ​ബ്, വാ​ർ​ഡ് ഐ​സി​യു വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് അ​റി​യി​പ്പ് ന​ൽ​കും.

ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് രോ​ഗി​യെ എ​ത്തി​ക്കു​വാ​നു​ള്ള വ​ഴി​യി​ലെ തി​ര​ക്കു​ക​ൾ ഇ​തു​വ​ഴി ഒ​ഴി​വാ​ക്കും. വെ​ർ​ച്വ​ൽ എ​മ​ർ​ജ​ൻ​സി യൂ​ണി​റ്റി​ന്‍റെ ട്ര​യ​ൽ ന​ട​പ​ടി പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​എ. ആ​ൻ​ഡ്രൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സൂ​പ്ര​ണ്ട് ഡോ. ​ബി​ജു കൃ​ഷ്ണ​ൻ, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​സ​ന്തോ​ഷ്, ഡോ. ​വി​നു തോ​മ​സ്, ന​ഴ്സു​മാ​ർ മ​റ്റു ജി​വ​ന​ക്കാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

എ​ല്ലാ യു​ണി​റ്റു​ക​ളി​ലെ​യും ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഇ​വി​ടെ ഉ​ണ്ടാ​കും. ര​ണ്ട് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ മു​ഴു​വ​ൻ സ​മ​യ​വും ഉ​ണ്ടാ​യി​രി​ക്കും.

Related posts

Leave a Comment