അ​രു​തേ, തീ​യി​ട​രു​തേ… കൊ​​യ്ത്ത് ക​​ഴി​​ഞ്ഞ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ വൈ​​ക്കോ​​ലി​​നു തീ​​യി​​ടു​​ന്ന​​വ​​ർ ശ്ര​​ദ്ധി​​ക്കു​​ക; സംഭവിക്കുന്ന അപകടത്തെക്കുറിച്ച് അധികൃതർ പറയുന്നത്

നെ​​ടു​​മു​​ടി: കൊ​​യ്ത്ത് ക​​ഴി​​ഞ്ഞ കു​​ട്ട​​നാ​​ട​​ൻ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ വൈ​​ക്കോ​​ലി​​നു തീ​​യി​​ടു​​ന്ന​​വ​​ർ ശ്ര​​ദ്ധി​​ക്കു​​ക… ഇ​​ത് നി​​ങ്ങ​​ൾ​​ക്കു ത​​ന്നെ അ​​പ​​ക​​ടം വ​​രു​​ത്തി​​വ​​യ്ക്കും.അ​​പ​​ക​​ടം നി​​റ​​ഞ്ഞ​​തും അ​​ന്ത​​രീ​​ക്ഷ മ​​ലി​​നീ​​ക​​ര‌​​ണ​​ത്തി​​ന് ഇ​​ട​​യാ​​ക്കു​​ന്ന​​തു​​മാ​​യ തീ​​യി​​ടീ​​ൽ ന​​ട​​ത്ത​​രു​​തെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​ല​​ത​​വ​​ണ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും പ​​ല​​പ്പോ​​ഴും ഇ​​തു പാ​​ലി​​ക്ക​​പ്പെ​​ടാ​​റി​​ല്ല.

എ​​ന്തു​​കൊ​​ണ്ട് തീ​​യി​​ട​​രു​​ത്
നി​​ങ്ങ​​ളു​​ടെ ജീ​​വ​​നുത​​ന്നെ ഭീ​​ഷ​​ണി​​യാ​​കാം.പാ​​ട​​ത്തെ വൈ​​ക്കോ​​ലി​​നി​​ട്ട തീ ​​പ​​ട​​ർ​​ന്ന് മ​​നു​​ഷ്യ​​ർ പൊ​​ള്ള​​ലേ​​റ്റു മ​​രി​​ച്ച ഒ​​ന്നി​​ല​​ധി​​കം സം​​ഭ​​വ​​ങ്ങ​​ൾ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ കു​​ട്ട​​നാ​​ട്ടി​​ൽ ത​​ന്നെ ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്.

യാ​​തൊ​​രു മു​​ൻ​​ക​​രു​​ത​​ലു​​ക​​ളും എ​​ടു​​ക്കാ​​തെ​​യാ​​ണ് പ​​ല​​രും പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ തീ ​​ക​​ത്തി​​ക്കു​​ന്ന​​ത്. തീ ​​പ​​ട​​ർ​​ന്നാ​​ൽ ര​​ക്ഷ​​പ്പെ​​ടാ​​നോ ഓ​​ടിമാ​​റാ​​നോ പോ​​ലും സാ​​ധി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​​ണ് പ​​ല നി​​ല​​ങ്ങ​​ളി​​ലും നി​​ല​​വി​​ലു​​ള്ള​​ത്. വൈ​​ക്കോ​​ലി​​നി​​ട്ട തീ ​​സ​​മീ​​പ പു​​ര​​യി​​ട​​ങ്ങ​​ളി​​ലേ​​ക്കും കൊ​​യ്തു കൂ​​ട്ടി​​യ നെ​​ല്ലി​​ലേ​​ക്കും പ​​ട​​ർ​​ന്ന് വ​​ലി​​യ നാ​​ശ​​ന​​ഷ്ട​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്. അ​​ഗ്നി​​ശ​​മ​​ന സേ​​ന തീ​​യ​​ണ​​ച്ച സം​​ഭ​​വ​​ങ്ങ​​ളും അ​​ന​​വ​​ധി.

പു​​ക പ്ര​​ശ്ന​​ങ്ങ​​ളു​​ണ്ടാ​​ക്കാം
പാ​​ട​​ത്തു​നി​​ന്നു​​യ​​രു​​ന്ന പു​​ക റോ​​ഡി​​ലേ​​ക്കെ​​ത്തി കാ​​ഴ്ച​​മ​​റ​​യ്ക്കു​​ന്ന​​തി​​നാ​​ൽ വാ​​ഹ​​ന​​മോ​​ടി​​ക്കു​​ന്ന​​വ​​രെ ഇ​​ത് അ​​പ​​ക​​ട​​ത്തി​​ലാ​​ക്കി​​യ സം​​ഭ​​വ​​ങ്ങ​​ളും പ​​ല ത​​വ​​ണ റി​​പ്പോ​​ർ​​ട്ടു ചെ​​യ്തി​​ട്ടു​​ള്ള​​താ​​ണ്.ഇ​​ത് അ​​ന്ത​​രീ​​ക്ഷ മ​​ലി​​നീ​​ക​​ര​​ണ തോ​​ത് വ​​ർ​​ധി​​പ്പി​​ക്കു​​ക​​യും ചൂ​​ട് കൂ​​ട്ടു​​ക​​യും ചെ​​യ്യും.

വി​​വി​​ധ ത​​രം രാ​​സ​​വ​​ള​​ങ്ങ​​ളും കീ​​ട​​നാ​​ശി​​നി​​ക​​ളും നെ​​ൽ​​കൃ​​ഷി​​ക്ക് ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ട്. ഇ​​വ​​യു​​ടെ അ​​വ​​ശി​​ഷ്ട​​ങ്ങ​​ളും മ​​റ്റും വൈ​​ക്കോ​​ലി​​ന് തീ ​​ഇ​​ടു​​ന്ന​​തോ​​ടു​​കൂ​​ടി അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ ക​​ല​​രു​​ന്ന​​തും പ്ര​​കൃ​​തി​​ക്ക് വ​​ലി​​യ ദോ​​ഷം സം​​ഭ​​വി​​പ്പി​​ക്കാം.

Related posts

Leave a Comment