കോവിഡ് 19 പ്രകൃതിയുടെ കളിയോ ! മനുഷ്യന്‍ പിന്‍വലി്ഞ്ഞതോടെ മാലിന്യമുക്തമായി കടല്‍ത്തീരങ്ങള്‍; മുട്ടയിടാനായി എത്തുന്ന കടലാമകള്‍ കൗതുകമാവുന്നു…

കോവിഡ് 19ന്റെ വ്യാപനം ലോകത്ത് പലവിധ മാറ്റങ്ങളാണുണ്ടാക്കിയിരിക്കുന്നത്.

ഒട്ടുമിക്ക രാജ്യങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആളുകളെല്ലാം വീട്ടിനുള്ളില്‍ അടച്ചിരിപ്പാണ്. ഈ സമയത്ത് നഗരങ്ങളില്‍ സൈ്വര്യവിഹാരം നടത്തുന്ന വന്യജീവികള്‍ കൗതുകക്കാഴ്ചയാണ്.

കാലങ്ങളായി കാണാതിരുന്ന പല അപൂര്‍വ ജീവിയിനങ്ങളും പുറത്തിറങ്ങി നടക്കുകയാണ് ഇപ്പോള്‍.

കോവിഡ് മനുഷ്യന്റെ സന്തോഷം തല്ലിക്കെടുത്തിയെങ്കിലും പ്രകൃതിയുടെ ഉണര്‍വാണ് ലോകത്തെമ്പാടും പ്രകടമാവുന്നത്.

ഈ ലോക്ക് ഡൗണ്‍ കാലം ഒഡീഷയിലെ കടലോരങ്ങള്‍ അത്യപൂര്‍വമായ കാഴ്ചയ്ക്ക് വേദിയാവുകയാണ്.

ഏകദേശം 70, 000 -ത്തോളം ഒലിവ് റിഡ്‌ലി കടലാമകള്‍ കടല്‍തീരത്ത് മുട്ടയിടുന്ന അപൂര്‍വ കാഴ്ചയാണ് എല്ലാവരെയും വിസ്മയത്തിലാഴ്ത്തിയത്.

കോവിഡ് 19 പ്രകൃതിയുടെ കളിയോ ! മനുഷ്യന്‍ പിന്‍വലി്ഞ്ഞതോടെ മാലിന്യമുക്തമായി കടല്‍ത്തീരങ്ങള്‍; മുട്ടയിടാനായി എത്തുന്ന കടലാമകള്‍ കൗതുകമാവുന്നു…

കോവിഡ് 19ന്റെ വ്യാപനം ലോകത്ത് പലവിധ മാറ്റങ്ങളാണുണ്ടാക്കിയിരിക്കുന്നത്. ഒട്ടുമിക്ക രാജ്യങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആളുകളെല്ലാം വീട്ടിനുള്ളില്‍ അടച്ചിരിപ്പാണ്.

ഈ സമയത്ത് നഗരങ്ങളില്‍ സൈ്വര്യവിഹാരം നടത്തുന്ന വന്യജീവികള്‍ കൗതുകക്കാഴ്ചയാണ്.

കാലങ്ങളായി കാണാതിരുന്ന പല അപൂര്‍വ ജീവിയിനങ്ങളും പുറത്തിറങ്ങി നടക്കുകയാണ് ഇപ്പോള്‍.

കോവിഡ് മനുഷ്യന്റെ സന്തോഷം തല്ലിക്കെടുത്തിയെങ്കിലും പ്രകൃതിയുടെ ഉണര്‍വാണ് ലോകത്തെമ്പാടും പ്രകടമാവുന്നത്.

ഈ ലോക്ക് ഡൗണ്‍ കാലം ഒഡീഷയിലെ കടലോരങ്ങള്‍ അത്യപൂര്‍വമായ കാഴ്ചയ്ക്ക് വേദിയാവുകയാണ്.

ഏകദേശം 70, 000 -ത്തോളം ഒലിവ് റിഡ്‌ലി കടലാമകള്‍ കടല്‍തീരത്ത് മുട്ടയിടുന്ന അപൂര്‍വ കാഴ്ചയാണ് എല്ലാവരെയും വിസ്മയത്തിലാഴ്ത്തിയത്.

ഏറ്റവുമധികം ഒലിവ് റിഡ്ലി കടലാമകള്‍ കാണപ്പെടുന്ന ബീച്ചുകളിലൊന്നാണ് ഒഡീഷയിലെ ഗഹിര്‍മാതാ ബീച്ച്. മനുഷ്യരുടെ ഇടപെടലും, മലിനീകരണവും കുറഞ്ഞപ്പോള്‍ ആമകള്‍ ധൈര്യത്തോടെ പുറത്ത് വരാന്‍ തുടങ്ങി.

എല്ലാ വര്‍ഷവും ഈ സമയത്ത് ആമകളിങ്ങനെയെത്തി മുട്ടയിടാറുണ്ടെങ്കിലും, ഇപ്രാവശ്യം അവയുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് വന്നിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

എന്തായാലും മനുഷ്യന് മരണഗീതം മുഴങ്ങുമ്പോള്‍ പ്രകൃതി അതിന്റെ സംഗീതം പൊഴിക്കുകയാണ്.

ഏറ്റവുമധികം ഒലിവ് റിഡ്ലി കടലാമകള്‍ കാണപ്പെടുന്ന ബീച്ചുകളിലൊന്നാണ് ഒഡീഷയിലെ ഗഹിര്‍മാതാ ബീച്ച്.

മനുഷ്യരുടെ ഇടപെടലും, മലിനീകരണവും കുറഞ്ഞപ്പോള്‍ ആമകള്‍ ധൈര്യത്തോടെ പുറത്ത് വരാന്‍ തുടങ്ങി.

എല്ലാ വര്‍ഷവും ഈ സമയത്ത് ആമകളിങ്ങനെയെത്തി മുട്ടയിടാറുണ്ടെങ്കിലും, ഇപ്രാവശ്യം അവയുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് വന്നിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

എന്തായാലും മനുഷ്യന് മരണഗീതം മുഴങ്ങുമ്പോള്‍ പ്രകൃതി അതിന്റെ സംഗീതം പൊഴിക്കുകയാണ്.

Related posts

Leave a Comment