ഞാൻ നല്ല പോലെ ഉറങ്ങിയിട്ട് മൂന്ന് മാസമായി. ഈ സമയങ്ങളിലെല്ലാം ഞങ്ങൾ നിർത്താതെ ജോലി ചെയ്യുകയാണ്. ഡയറക്ഷൻ ടീമും കാമറ ടീമുമെല്ലാം 38 മുതൽ 48 മണിക്കൂർ വരെയാണ് തുടർച്ചയായി ജോലി ചെയ്തത്.
ആരും ഇതിനെ എന്റെ സിനിമയായി മാത്രമല്ല കണ്ടത്. നിർമാതാക്കളും സെറ്റിൽ ചായ കൊണ്ടുവരുന്ന ആളുകൾ പോലും ഇത് അവരവരുടെ സിനിമയായിട്ടാണ് കണ്ടത്.
കാന്താരയുടെ ഷൂട്ടിംഗ് ആരംഭിച്ചതിനുശേഷം നാലഞ്ചു തവണ ഞാൻ മരണത്തെ മുഖാമുഖം കണ്ടു, പക്ഷേ ദൈവത്തിന്റെ അനുഗ്രഹം എന്നെ രക്ഷിച്ച് ഇന്ന് നിങ്ങളുടെ മുന്നിൽ കൊണ്ടു നിർത്തിയിരിക്കുന്നു. -ഋഷഭ് ഷെട്ടി