തെ​രു​വി​ൽ അലഞ്ഞ  ഒര​മ്മ​യെ വീ​ട്ടി​ലെ​ത്തി​ച്ച് എ​സ്ഐ;  കാ​ക്കി​ക്കു​ള്ളി​ലെ ന​ന്മ വ​റ്റാത്ത എ​സ്ഐക്ക്  നൽകാം  ബിഗ് സല്യൂട്ട്..! 

 


കെ.​കെ.​ അ​ർ​ജു​ന​ൻ
മു​ള​ങ്കു​ന്ന​ത്തു​കാ​വ്‌: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ആ​രു​മ​റി​യാ​തെ ഇ​റ​ങ്ങി​പ്പോ​യ ഒ​ര​മ്മ​യെ ക​ണ്ടെ​ത്തി വീ​ട്ടി​ലെ​ത്തി​ച്ച പോ​ലീ​സു​കാ​ര​ന്‍റെ ക​ഥ​യാ​ണി​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്ഐ പി.​പി.​ ബാ​ബു​വാ​ണ് ഡ്യൂ​ട്ടി​ക്കൊ​പ്പം മ​നു​ഷ്യ​ത്വ​വും ചേ​ർ​ത്തു​വച്ച് കേ​ര​ള പോ​ലീ​സി​ന് അ​ഭി​മാ​ന​മാ​യ​ത്.

വാ​ടാ​ന​പ്പി​ള്ളി ഇ​ട​ശേ​രി സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ആ​കെ​യു​ള്ള മ​ക​ൾ പ​നി ബാ​ധി​ച്ച് ചാ​വ​ക്കാ​ട് ആ​ശു​പ​ത്രി​യി​ലു​മാ​യി​രു​ന്നു. കൂ​ടെ​യാ​രു​മി​ല്ലാ​ത്ത​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ആ ​അ​മ്മ ആ​രു​മ​റി​യാ​തെ ക​ട​ന്നു​ക​ള​ഞ്ഞു.

എ​ന്നാ​ൽ, വീ​ട്ടി​ലേ​ക്കു പോ​കാ​നു​ള്ള വ​ഴി​യ​റി​യാ​തെ​യും മ​ക​ളെ വി​ളി​ക്കാ​ൻ ഫോ​ണ്‍ ന​ന്പ​ർ അ​റി​യാ​തെ​യും അ​വ​ർ പെ​ട്ടു​പോ​യി.അ​പ്പോ​ഴാ​ണു മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു കി​ല സ്റ്റോ​പ്പി​ന​ടു​ത്ത് ഒ​രു സ്ത്രീ ​ഇ​രി​ക്കു​ന്നു​ണ്ടെ​ന്നും ഓ​ർ​മ​യി​ല്ലാ​ത്തതു പോ​ലെ​യാ​ണ് അ​വ​ർ പെ​രു​മാ​റു​ന്ന​തെ​ന്നും പ​റ​ഞ്ഞൊ​രു ഫോ​ണ്‍ വ​ന്ന​ത്.

ഉ​ട​ൻ എ​സ്ഐ പി.​പി. ബാ​ബു അ​വി​ടെ​യെ​ത്തി ഇ​വ​രോ​ടു കാ​ര്യ​ങ്ങ​ൾ തി​ര​ക്കി​യെ​ങ്കി​ലും കൃ​ത്യ​മാ​യ മ​റു​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ല്ല. വാ​ട​ാനപ്പി​ള്ളി ഇ​ട​ശേ​രി​യാ​ണ് സ്ഥ​ല​മെ​ന്നു മാ​ത്രം പ​റ​ഞ്ഞു.തു​ട​ർ​ന്ന് സ്ത്രീ​യു​ടെ ഫോ​ട്ടോ വാ​ട്സാ​പ്പ് വ​ഴി വാ​ടാ​ന​പ്പി​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് എ​സ്ഐ ബാ​ബു അ​യ​ച്ചു​കൊ​ടു​ത്തു.

അ​വ​ർ ഇ​ട​ശേ​രി​യി​ലെ വാ​ർ​ഡ് മെം​ബ​ർ​ക്ക് അ​തു കൈ​മാ​റു​ക​യും സ്ത്രീ​യെ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു.ബ​സി​ൽ ക​യ​റ്റി വി​ട്ടാ​ൽ മ​തി​യെ​ന്ന് അ​വ​ർ പ​റ​ഞ്ഞെ​ങ്കി​ലും ത​നി​ക്ക​തി​നു മ​ന​സു വ​ന്നി​ല്ലെ​ന്ന് എ​സ്ഐ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് പോ​ലീ​സ് ജീ​പ്പി​ൽ ത​ന്നെ എ​സ്ഐ ബാ​ബു​വും പോ​ലീ​സു​കാ​ര​നാ​യ ഗി​രീ​ശ​നും കൂ​ടി വാ​ടാ​ന​പ്പി​ള്ളി​യി​ലെ വീ​ട്ടി​ൽ കൊ​ണ്ടു ചെ​ന്നാ​ക്കി. അ​വ​ശ​യാ​യി​രു​ന്ന അ​മ്മ​യ്ക്കു ഭ​ക്ഷ​ണം മേ​ടി​ച്ചു​കൊ​ടു​ക്കാ​നും അ​വ​ർ മ​റ​ന്നി​ല്ല. കാ​ക്കി​ക്കു​ള്ളി​ലെ ന​ന്മ വ​റ്റാത്ത ഈ എ​സ്ഐക്ക് ന​ൽ​കാം ന​ല്ലൊ​രു സ​ല്യൂ​ട്ട്. 

Related posts

Leave a Comment