എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശമാണ്, ഉത്തരവല്ല! പൊതുസ്ഥലത്തെ മദ്യപാനം; എക്‌സൈസ് കമ്മീണഷറുടെ നിര്‍ദേശം വൈറലാകുന്നു

rishirajsing

തൊ​ടു​പു​ഴ: പൊ​തു​സ്ഥ​ല​ത്തു മ​ദ്യ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ എ​ക്സൈ​സു​കാ​ർ കേ​സെ​ടു​ക്കു​ന്ന​തി​നു മു​ന്പു ജി​ല്ല​യി​ലെ ഡ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ​യും അ​ല്ലെ​ങ്കി​ൽ അ​സി. എ​ക്സൈ​സ് ക​മ്മീ​ഷ​റു​ടെ​യും അ​നു​വാ​ദം വാ​ങ്ങി​യി​രി​ക്ക​ണ​മെ​ന്ന എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശം വൈ​റ​ലാ​കു​ന്നു. ഇ​തു വാ​ട്സ്അ​പ്പി​ലൂ​ടെ​യു​ള്ള എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​മാ​ണ്, ഉ​ത്ത​ര​വ​ല്ല.

 

ഇ​തു​വ​രെ പൊ​തു​സ്ഥ​ല​ത്തി​രു​ന്നു മ​ദ്യ​പി​ച്ചു നാ​ട്ടു​കാ​ർ​ക്കു ശ​ല്യ​മു​ണ്ടാ​ക്കു​ന്ന​വ​രെ അ​ബ്കാ​രി ആ​ക്ട് 15(സി) ​പ്ര​കാ​രം കേ​സെ​ടു​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​നി പൊ​തു​സ്ഥ​ല​ത്തി​രു​ന്നു മ​ദ്യ​പി​ച്ചാ​ലും ബ​ഹ​ളം വ​ച്ചാ​ലും എ​ക്സൈ​സു​കാ​ർ​ക്ക് നോ​ക്കി​യി​രി​ക്കാം. ഇ​തു കൂ​ടാ​തെ അ​ള​വി​ൽ കൂ​ടു​ത​ൽ മ​ദ്യം കൈ​വ​ശം വ​യ്ക്കു​ന്ന​തി​നും  പ്ര​ശ്ന​മി​ല്ല. അ​തു പി​ടി​ക്കാ​ൻ പി​ന്നാ​ലെ ന​ട​ക്കേ​ണ്ട​തി​ല്ലെ​ന്നു​ള്ള നി​ർ​ദേ​ശ​മു​ണ്ട്.  ആ​റു​മാ​സം വ​രെ ശി​ക്ഷ​യോ മൂ​വാ​യി​രം രൂ​പ പി​ഴ​യോ  കി​ട്ടു​ന്ന പെ​റ്റി​കേ​സു മാ​ത്ര​മാ​ണി​ത്. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ വാ​ട്സ് അ​പ്പ്  നി​ർ​ദേ​ശം  ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ൽ സ​മ്മി​ശ്ര​പ്ര​തി​ക​ര​ണ​മാ​ണ് ഉ​ള​വാ​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts