നദിയില്‍ മരണത്തെ മുഖാമുഖം കണ്ട് ഒരാള്‍, രക്ഷിക്കാന്‍ പോലീസ് ഹെലികോപ്ടര്‍; ഹൈക്കിംഗിനായി എത്തി നദിയില്‍ കുടുങ്ങിപ്പോയ ഒരാളെ രക്ഷിക്കുന്ന രംഗങ്ങള്‍ വൈറലാകുന്നു

River_escape

കാ​ലി​ഫോ​ർ​ണി​യ​യി​ലെ എ​മ​റാ​ൾ​ഡ് ന​ദി​യി​ലെ വെ​ള്ള​ച്ചാ​ട്ട​വും ഒ​ഴു​ക്കും വ​ശ്യ​മ​നോ​ഹാ​രി​ത​മാ​യ സൗ​ന്ദ​ര്യ​മാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​ന​ദി​യി​ൽ ഹൈ​ക്കിം​ഗി​നാ​യി നി​ര​വ​ധി​യാ​ളു​ക​ൾ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഇ​വി​ടെ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന അ​പ​ക​ടം പ​ല​രും മ​ന​സി​ലാ​ക്കു​ന്നി​ല്ല എ​ന്നു​ള്ള​താ​ണ് സ​ത്യം. ഇ​ത്ത​ര​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഹൈ​ക്കിം​ഗി​നാ​യി എ​ത്തി ന​ദി​യി​ൽ കു​ടു​ങ്ങി​പ്പോ​യ ഒ​രാ​ളെ ര​ക്ഷി​ക്കു​ന്ന രം​ഗ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ഒ​രു പാ​റ​യി​ൽ ക​യ​റി​യാ​ണ് ഇ​യാ​ൾ ര​ക്ഷ​പെ​ട്ട​ത്. എ​ന്നാ​ൽ പാ​റ​യ്ക്കു ചു​റ്റും വെ​ള്ള​മാ​യി​രു​ന്ന​തി​നാ​ൽ എ​ങ്ങോ​ട്ടും പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ൽ കു​ടു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് അ​പാ​യ​സ​ന്ദേ​ശം ല​ഭി​ച്ച് എ​ത്തി​യ കാ​ലി​ഫോ​ർ​ണി​യ ഹൈ​വേ പ​ട്രോ​ൾ ഹെ​ലി​കോ​പ്ട​റി​ന്‍റെ സ​ഹാ​യ​ത്താ​ൽ അ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ഉ​ദ്യേ​ഗ​സ്ഥ​രാ​ണ് പ​ക​ർ​ത്തി​യ​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ സാ​ഹ​സ​ങ്ങ​ൾ കാ​ണി​ക്കാ​ൻ പോ​കു​ന്ന​വ​ർ​ക്കു​ള്ള ഒ​രു മു​ന്ന​റി​യി​പ്പു കൂ​ടി​യാ​ണ് ഈ ​വീ​ഡി​യോ.

Related posts