ക​ള്ള​ക്ക​ട​ത്തും മ​ദ്യ- മ​യ​ക്കു​മ​രു​ന്നു കടത്തും വ്യാപകം; കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തെ ഊ​ടു​വ​ഴി​ക​ൾ അ​ട​ച്ച് പോ​ലീ​സ്

അ​ഗ​ളി: കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തെ കൊ​ടു​ങ്ക​ര​പ്പ​ള്ളം മു​റി​ച്ചു​ക​ട​ക്കു​ന്ന അ​ന​ധി​കൃ​ത റോ​ഡു​ക​ളും ഉൗ​ടു​വ​ഴി​ക​ളും കേ​ര​ള പോ​ലീ​സ് ഇ​ട​പെ​ട്ട് അ​ട​ച്ചു.

അ​തി​ർ​ത്തി​യി​ലൂ​ടെ​യു​ള്ള റോ​ഡ് മാ​ർ​ഗം ക​ള്ള​ക്ക​ട​ത്തും മ​ദ്യ മ​യ​ക്കു​മ​രു​ന്നു വ്യാ​പാ​ര​വും വ​ർ​ധി​ച്ചു വ​രു​ന്ന​താ​യു​ള്ള വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി. ജെ ​സി ബി ​ഉ​പ​യോ​ഗി​ച്ച റോ​ഡി​ൽ കി​ട​ങ്ങ് നി​ർ​മ്മി​ച്ചാ​ണ് ഗ​താ​ഗ​ത ത​ട​സം തീ​ർ​ത്ത​ത്.

തൂ​വ ഭാ​ഗ​ത്തും വ​ട്ട​ല​ക്കി ഭാ​ഗ​ത്തു​മാ​യി സം​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന നാ​ലു റോ​ഡുക​ളി​ലാ​ണ് കി​ട​ങ്ങു​ക​ൾ തീ​ർ​ത്തു ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ച​ത്.

ച​ന്ദ​ന മ​ര​ങ്ങ​ള​ട​ക്ക​മു​ള്ള വ​ന​വി​ഭ​വ​ങ്ങ​ൾ കൊ​ള്ള​യ​ടി​ക്കാ​നും മ​ദ്യ മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തി​നും റോ​ഡു​ക​ൾ മാ​ഫി​യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്നെ​ന്നും പോ​ലീ​സ് ന​ട​പ​ടി സം​സ്ഥാ​ന​ത്തി​ന് ത​ന്നെ ഗു​ണ​ക​ര​മാ​കു​മെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​ഗ​ളി ഡി ​വൈ എ​സ് പി ​ദേ​വ​സ്യ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ് ഐ ​മാ​രാ​യ ഹ​രി​കൃ​ഷ്ണ​ൻ,എ​സ് രാ​ജേ​ഷ്, സി​പി​ഒ മാ​രാ​യ അ​നി​ൽ, മ​ണി​യ​ൻ, ദി​വ്യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി.

Related posts

Leave a Comment