തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​പ്പി​ച്ചു മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ അ​പ​ക​ടം! ഇല്ലിക്കൽ – തിരുവാർപ്പ് റോഡും കെട്ടിടവും ആറ്റിലേക്കു വീണു

കോ​ട്ട​യം: ഇ​ല്ലി​ക്ക​ൽ -തി​രു​വാ​ർ​പ്പ് റോ​ഡും കടമുറികളുൾപ്പെടെ യുള്ള ഒ​റ്റനി​ല കെട്ടിടവും ആ​റ്റി​ലേ​ക്കു ഇ​ടി​ഞ്ഞു​താ​ണു. ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ സ്ഥ​ല​ത്തി​ന്‍റെ ബ​ല​ക്ഷ​യം​ക​ണ്ട് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ മാ​റ്റി​ത്താ​മ​സി​പ്പി​ച്ചി​രു​ന്ന​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി, റോ​ഡ് ഗ​താ​ഗ​തം താ​റു​മാ​റാ​യി. ഇ​ന്ന​ലെ രാ​ത്രി 8.30നാ​ണ് സം​ഭ​വം. ഇ​തോ​ടെ ഇ​ല്ലി​ക്ക​ൽ പ്ര​ദേ​ശം ഭാ​ഗ​ിക​മാ​യി ഒ​റ്റ​പ്പെ​ട്ടു.

ന​വീ​ക​ര​ണം ന​ട​ന്നു​കൊ​ണ്ടി​രു​ന്ന റോ​ഡി​ന്‍റെ പ​കു​തി ഭാ​ഗ​വും കെട്ടിടവും വൈ​ദ്യു​തി പോ​സ്റ്റും സ്ഥിതിചെയ്തിരുന്ന തീരം മീ​ന​ച്ചി​ലാ​റ്റി​ലേ​ക്കു ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

ഇ​ല്ലി​ക്ക​ൽ ക​വ​ല ക​ഴി​ഞ്ഞു​ള്ള 50 മീ​റ്റ​ർ ഭാ​ഗം ക​ഴി​ഞ്ഞദി​വ​സം ഇ​ടി​ഞ്ഞു തു​ട​ങ്ങി​യി​രു​ന്നു. തു​ട​ർ​ന്നു ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത​യെ​ടു​ത്ത​തി​നാ​ലാ​ണ് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. 4.25 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു ന​വീ​ക​രി​ക്കു​ന്ന റോ​ഡാ​ണ് ഇ​പ്പോ​ൾ ഇ​ടി​ഞ്ഞു താ​ണി​രി​ക്കു​ന്ന​ത്.

മീ​ന​ച്ചി​ലാ​റി​നോ​ടു ചേ​ർ​ന്നു​ള്ള റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ബ​ല​പ്പെ​ടു​ത്താ​തെ​യാ​ണ് മ​ണ്ണി​ട്ടു​യ​ർ​ത്തി മെ​റ്റ​ൽ മി​ശ്രി​ത​മി​ട്ടു ന​വീ​ക​രി​ച്ച​ത്.

നെ​ല്ലു​ക​യ​റ്റി പോ​കു​ന്ന ലോ​റി​ക​ൾ അ​ട​ക്കം വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പ​തി​വാ​യി ക​ട​ന്നു പോ​കു​ന്ന റോ​ഡാ​ണി​ത്. മ​ണ്ണി​ട്ടു​യ​ർ​ത്തി​യ​പ്പോ​ൾ നി​ല​വി​ലെ റോ​ഡി​ന്‍റെ ഭാ​രം​കൂ​ടി സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ അ​ടി​യി​ലൂ​ടെ മ​ണ്ണ് ആ​റ്റി​ലേ​ക്ക് ഇ​ടി​ഞ്ഞ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നു പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

ക​ഴി​ഞ്ഞദി​വ​സം റോ​ഡി​ൽ വ​ലി​യ വി​ള്ള​ൽ കാ​ണു​ക​യും ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു താ​ഴു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നു നാ​ട്ടു​കാ​ർ മ​ര​ച്ചി​ല്ല നാ​ട്ടി വാ​ഹ​ന​ങ്ങ​ൾ​ക്കു അ​പാ​യ സൂ​ച​ന ന​ൽ​കി​യി​രു​ന്നു.

റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള കെട്ടിടത്തിൽ പ​ത്തി​ല​ധി​കം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. അ​പ​ക​ടം മു​ന്നി​ൽ​ക്കണ്ടു ഇ​വ​രെ വൈ​കു​ന്നേ​രം​ത​ന്നെ ഇവിടെ​നി​ന്നു മാ​റ്റു​ക​യാ​യി​രു​ന്നു. അ​തി​നോ​ടു ചേ​ർ​ന്നു​ള്ള ക​ട​മു​റി​ക​ളും ഇ​ടി​ഞ്ഞു താ​ണി​ട്ടു​ണ്ട്.

പ്ര​ദേ​ശ​ത്തേ​ക്കു​ള്ള പ്ര​ധാ​ന വൈ​ദ്യു​തി പോ​സ്റ്റും ആ​റ്റി​ലേ​ക്കു വീ​ണ​തി​നാ​ൽ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ വൈ​ദ്യു​തി ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നി​ല്ല. സം​ഭ​വ സ്ഥ​ല​ത്തു കു​മ​ര​കം പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി ക​യ​ർ​കെ​ട്ടി സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment