ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞിട്ട് ; ഡ്രൈവറും ക്ലീനറും ജോലിയില്ലാതെ ശമ്പളം വാങ്ങിയത് 16 വര്‍ഷം: ഒടുവില്‍ മന്ത്രി ഇടപെട്ടു റോഡ് റോളര്‍ നന്നാക്കാന്‍ തീരുമാനമായി

FB-ROAD-ROLLER

എരുമേലി: തകരാറിലായി കയറ്റി ഇട്ട റോഡ് റോളര്‍ എങ്ങനെയും റിപ്പയര്‍ ചെയ്ത് റോഡിലിറക്കാന്‍ മരാമത്ത് വകുപ്പ് തീരുമാനിച്ചു. റോഡ് റോളറിന്റെ ്രൈഡവര്‍ ക്കും ക്ലീനര്‍ക്കും ജോലിയില്ലാതെ തന്നെ 16 വര്‍ഷത്തോളം ശമ്പളം നല്‍കിക്കൊണ്ടിരുന്ന വിവരം മരാമത്ത് മന്ത്രി അറിഞ്ഞതോടെയാണ് നടപടികളായത്.

പൊതുമരാമത്ത് റോഡ് വിഭാഗം എരുമേലി സെക്ഷന്റെ റോഡ് റോളറാണ് അറ്റകുറ്റപ്പണികള്‍ നടത്തി നിരത്തിലിറക്കാന്‍ നടപടികളായത്. 16 വര്‍ഷം മുമ്പ് ചെറിയ തകരാര്‍മൂലം എരുമേലിയില്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസിന്റെ മുറ്റത്താണ് റോഡ് റോളര്‍ കയറ്റിയിട്ടത്. തൊട്ടുപിന്നാലെ മരാമത്ത് കാഞ്ഞിരപ്പള്ളി സെക്ഷന്റെ റോഡ് റോളറും തകരാറിലായി. ഇതും എരുമേലി റസ്റ്റ് ഹൗസിന്റെ മുറ്റത്തേക്കു കയറ്റിയിട്ടു. കഴിഞ്ഞ 16 വര്‍ഷമായി റണ്ട് റോഡ് റോളറുകളും തുരുമ്പെടുത്തു നശിച്ചുകൊണ്ടിരിക്കുകയായിരുന്നു.

രണ്ട് റോളറുകളുടെയും ്രൈഡവര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും മുടങ്ങാതെ ശമ്പളം നല്‍കിക്കൊണ്ടിരുന്നു. ഇവര്‍ക്ക് മരാമത്തിന്റെ ഓഫീസുകളില്‍ ചെറിയ ജോലികള്‍ ഇടയ്ക്കിടെ നല്‍കുമായിരുന്നു. കഴിഞ്ഞയിടെയാണ് ഒരു ്രൈഡവര്‍ വിരമിച്ചത്. ഒരു ക്ലീനര്‍ക്ക് ഉടന്‍തന്നെ  ്രൈഡവറായി സ്ഥാനക്കയറ്റവും ലഭിക്കും. നിലവില്‍ സംസ്ഥാനത്ത് മരാമത്ത് വകുപ്പിന് റോഡ് റോളര്‍ ്രൈഡവര്‍ തസ്തികകള്‍ അവസാനിപ്പിച്ചിരിക്കുകയാണ്.

പണ്ട് ജോലിയില്‍ പ്രവേശിച്ചവര്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസിലുള്ളത്. അറ്റകുറ്റപ്പണികള്‍ നടത്തി എരുമേലിയില്‍ നിന്നു റോഡ് റോളറുകള്‍ നിരത്തിലിറക്കിയാല്‍ ജോലിയില്ലാതെ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് ജോലി നല്‍കാനും റോഡ് പണികളില്‍ ഉപയോഗിച്ചു വരുമാനം നേടാനും കഴിയുമെന്നാണ് കരുതുന്നത്.

Related posts