സിപിഎം ബ്രാഞ്ച് കമ്മിറ്റി യോഗത്തിൽ എസ്ഐയും പോലീസുകാരനും; സി​റ്റി സ്‌​പെ​ഷല്‍ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി


കോ​ഴി​ക്കോ​ട്: സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍​ന​ട​ന്ന യോ​ഗ​ത്തി​ല്‍ എ​സ്ഐ​യും പോ​ലീ​സു​കാ​ര​നും പ​ങ്കെ​ടു​ത്ത​സം​ഭ​വ​ത്തി​ല്‍ സി​റ്റി സ്‌​പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ ജോ. ​സെ​ക്ര​ട്ട​റി​യും ട്രാ​ഫി​ക് എ​സ്ഐ.​യു​മാ​യ സു​നി​ല്‍​കു​മാ​ര്‍, ട്രാ​ഫി​ക് സ്റ്റേ​ഷ​നി​ലെ​ത്ത​ന്നെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ സു​രേ​ഷ് ബാ​ബു എ​ന്നി​വ​രാ​ണ് മു​ക്ക​ത്തി​ന​ടു​ത്ത് ചേ​ന്ന​മം​ഗ​ലം സി​പി​എം.

ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത പോ​ലീ​സു​കാ​ര​ന്‍​ത​ന്നെ സം​ഭ​വം വാ​ട്സാ​പ്പ് സ്റ്റാ​റ്റ​സാ​യി ഇ​ടു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് ഇ​ത് പു​റ​ത്ത​റി​ഞ്ഞ​ത്. സ​ഹൃ​ദ​യ സ്വാ​ശ്ര​യ​സം​ഘം എ​ന്ന പേ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​പി​എം​അ​നു​കൂ​ല സ്വാ​ശ്ര​യ​സം​ഘ​മാ​ണ് ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ യോ​ഗം ചേ​ര്‍​ന്ന​തെ​ന്നും​അ​ഞ്ചു​മാ​സം മു​മ്പാ​ണ് ഈ ​സം​ഘ​ത്തി​ന് രൂ​പം ന​ല്‍​കി​യ​തെ​ന്നു​മാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം.

Related posts

Leave a Comment