ഞാ​ൻ കൂ​ടെ​യു​ണ്ടെ​ങ്കി​ൽ ന​ല്ല​താ​യിരിക്കും

പു​തു​മു​ഖ സം​വി​ധാ​യ​ക​രു​ടെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ന​ട​ത്തി​യി​ട്ടി​ല്ല.

ഗ​ണേ​ഷ് രാ​ജി​ന്‍റെ ആ​ന​ന്ദം, ര​തീ​ഷി​ന്‍റെ തൃ​ശി​വ​പേ​രൂ​ർ ക്ളി​പ്തം, ഹ​നീ​ഫ് അ​ദേ​നി​യു​ടെ ദ് ​ഗ്രേ​റ്റ് ഫാ​ദ​ർ, ശ​ര​ത്തി​ന്‍റെ ക​ർ​ണ്ണ​ൻ നെ​പ്പോ​ളി​യ​ൻ ഭ​ഗ​ത്‌​സിം​ഗ്, മാ​ത്തു​വി​ന്‍റെ ഹെ​ല​ൻ, നി​സാ​മി​ന്‍റെ കെ​ട്ട്യോ​ളാ​ണ് ​ എന്‍റെ മാ​ലാ​ഖ, അ​ഖി​ൽ പോ​ളി​ന്‍റെ ഫോ​റ​ൻ​സി​ക്, വി​ഷ്‌​ണു രാ​ഘ​വി​ന്‍റെ വാ​ശി, അ​മ​ലി​ന്‍റെ എ​തി​രെ, ന​വീ​നി​ന്‍റെ പാ​ർ​ട്ണേ​ർ​സ് .എ​ല്ലാ​വ​രും ന​വാ​ഗ​ത​സം​വി​ധാ​യ​ക​ർ.

പു​തി​യ ഒ​രാ​ൾ തു​ട​ക്കം കു​റി​ക്കു​മ്പോ​ൾ ദൈ​വ​ത്തി​ന് തോ​ന്നി​യി​ട്ടു​ണ്ടാ​വും ഞാ​ൻ കൂ​ടെ​യു​ണ്ടെ​ങ്കി​ൽ ന​ല്ല​താ​യി​രി​ക്കു​മെ​ന്ന്. എ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കുന്ന സ​ഹ​ക​ര​ണ​മാ​യി​രി​ക്കാം വി​ളി​ക്കാ​ൻ തോ​ന്നി​പ്പി​ക്കു​ന്ന​ത്.

ക​ഥാ​പാ​ത്രം മി​ക​ച്ച രീ​തി​യി​ൽ ചെ​യ്യാ​ൻ ആ​ത്മാ​ർ​ത്ഥ​മാ​യ ചി​ന്ത ഉ​ണ്ടാ​കാറു​ണ്ട്. എ​ല്ലാം ദൈ​വം ക​നി​ഞ്ഞു ത​രു​ന്ന​താ​വാം. -ഡോ. ​റോ​ണി ഡേ​വി​ഡ്

Related posts

Leave a Comment