നിയമസഭയിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്തതു വനിത; പ്രാ​തി​നി​ധ്യ​ത്തി​ല്‍ വ​നി​ത​ക​ള്‍ പി​ന്നി​ല്‍ ത​ന്നെ

 

ബി​ജു കു​ര്യ​ന്‍
പ​ത്ത​നം​തി​ട്ട: കേ​ര​ള നി​യ​മ​സ​ഭാം​ഗ​മാ​യി ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത് വ​നി​ത​യാ​ണ്. എ​ന്നാ​ല്‍ ഇ​തേ​വ​രെ​യു​ള്ള ച​രി​ത്ര​ത്തി​ല്‍ നി​യ​മ​സ​ഭ​യി​ല്‍ അം​ഗ​ങ്ങ​ളാ​യി എ​ത്താ​ന്‍ ക​ഴി​ഞ്ഞ​ത് 44 വ​നി​ത​ക​ള്‍​ക്കു മാ​ത്രം. 14 സ​ഭ​ക​ളി​ലാ​യി 87 വ​നി​ത അം​ഗ​ങ്ങ​ള്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ട്ടു​ണ്ട്.

ഇ​വ​രി​ല്‍ 29 പേ​രും വി​വി​ധ സ​ഭ​ക​ളി​ല്‍ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള​വ​രാ​ണ്. 15 പേ​ര്‍ ഒ​രു സ​ഭ​യി​ല്‍ മാ​ത്രം അം​ഗ​വു​മാ​യി​രു​ന്നു. 1957ലെ ​ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ദേ​വി​കു​ളം ദ്വ​യാം​ഗ മ​ണ്ഡ​ല​ത്തി​ലെ ജ​ന​റ​ല്‍ സീ​റ്റി​ല്‍ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യി​ലെ റോ​സ​മ്മ പു​ന്നൂ​സാ​ണ് ഏ​പ്രി​ല്‍ 10ന് ​ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത അം​ഗം.

പ്രോ​ട്ടം സ്പീ​ക്ക​റാ​യി ആ​ദ്യ കേ​ര​ള നി​യ​മ​സ​ഭ​യി​ല്‍ മ​റ്റം​ഗ​ങ്ങ​ള്‍​ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്ത​തും ഈ ​വ​നി​ത​യാ​ണ്. ആ​ദ്യ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യി​യും റോ​സ​മ്മ പു​ന്നൂ​സാ​ണ്. ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് കോ​ട​തി റ​ദ്ദാ​ക്കി​യ​തോ​ടെ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​വ​ര്‍ ത​ന്നെ വി​ജ​യി​ച്ചു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ 1985ല്‍ ​സ​ഭാം​ഗ​മാ​യ റാ​ന്നി​യി​ല്‍ നി​ന്നു​ള്ള റേ​ച്ച​ല്‍ സ​ണ്ണി പ​ന​വേ​ലി​യാ​ണ് ഏ​റ്റ​വും കു​റ​ച്ചു​കാ​ലം എം​എ​ല്‍​എ​യാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള വ​നി​ത. 10 ത​വ​ണ എം​എ​ല്‍​എ ആ​യി​രു​ന്ന കെ.​ആ​ര്‍. ഗൗ​രി​യ​മ്മ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം നി​യ​മ​സ​ഭാം​ഗ​മാ​യി​രു​ന്ന വ​നി​ത.

ദ​മ്പ​തി​ക​ളാ​യി നി​യ​മ​സ​ഭ​യി​ല്‍ എ​ത്തി​യ​തും കെ.​ആ​ര്‍. ഗൗ​രി​യ​മ്മ​യും ടി.​വി. തോ​മ​സു​മാ​ണ്. കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ല്‍ വ​നി​താ പ്രാ​തി​നി​ധ്യം തു​ട​ക്കം മു​ത​ല്‍ കു​റ​വാ​ണ്. മ​ത്സ​രി​ക്കു​ന്ന വ​നി​താ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണം മൊ​ത്തം സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ അം​ഗ​ബ​ല​ത്തി​ല്‍ പ​ത്തു​ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​കും. വ​നി​താ പ്രാ​തി​നി​ധ്യ​വും ഇ​തേ​വ​രെ പ​ത്തു​ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലെ​ത്തി​യി​ട്ടി​ല്ല.

ഏ​റ്റ​വും കൂ​ടു​ത​ല്‍ വ​നി​ത​ക​ള്‍ അം​ഗ​ങ്ങ​ളാ​യ​ത് 1996ലെ ​പ​ത്താം കേ​ര​ള നി​യ​മ​സ​ഭ​യി​ലാ​യി​രു​ന്നു. 13 പേ​ര്‍ വി​ജ​യി​ച്ചു. ഏ​റ്റ​വും കു​റ​വ് മൂ​ന്ന്, അ​ഞ്ച് നി​യ​മ​സ​ഭ​ക​ളി​ലാ​യി​രു​ന്നു. ര​ണ്ടു സ​ഭ​ക​ളി​ലും ഒ​രാ​ള്‍ വീ​ത​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.
വ​നി​താ പ്രാ​തി​നി​ധ്യം ഇ​ങ്ങ​നെ….

1957 – 6, 1960 – 7,1967 – 1, 1970 – 2, 1977 – 1,1980 – 5,1982 – 5,1987 – 8, 1991 – 8, 1996 – 13, 2001 – 9,2006 – 7, 2011 – 7,2016 – 8.

Related posts

Leave a Comment