റബർ ഉത്പാദക സംഘത്തിൽ തീ​പി​ടി​ത്തം;  ല​ക്ഷ​ങ്ങ​ളു​ടെ നാ​ശം; സിസി ടിവി ദൃശ്യങ്ങൾ പരിഷ്കരിച്ച് പോലീസ്


കാ​ഞ്ഞി​ര​പ്പ​ള്ളി: ചി​റ​ക്ക​ട​വ് മ​ണ്ണം​പ്ലാ​വ് ക​വ​ല​യി​ലു​ള്ള മോ​ഡ​ല്‍ ആ​ര്‍​പി​എ​സി​ന്‍റെ പു​ക​പ്പു​ര​യ്ക്ക് ഇ​ന്നു രാ​വി​ലെ തീ​പി​ടി​ച്ച് വ​ന്‍ നാ​ശ​ന​ഷ്ടം. റ​ബ​ര്‍​ഷീ​റ്റ്, ഒ​ട്ടു​പാ​ല്‍ എ​ന്നി​വ ക​ത്തി​ന​ശി​ച്ചു. ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യ​ത്തി​ലേ​ക്കു ക​രു​തി​യി​രു​ന്ന മ​ഴ​മ​റ നി​ര്‍​മാ​ണ​ത്തി​നു​ള്ള പ​ശ, പ്ലാ​സ്റ്റി​ക് തു​ട​ങ്ങി വി​വി​ധ സാ​മ​ഗ്രി​ക​ളും അ​ഗ്നി​ക്കി​ര​യാ​യി.

ഇ​ന്നു പു​ല​ര്‍​ച്ചെ 5.45നാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി, ഈ​രാ​റ്റു​പേ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഫ​യ​ര്‍​ഫോ​ഴ്സ് യൂ​ണി​റ്റെ​ത്തി ര​ണ്ടു മ​ണി​ക്കൂ​ര്‍ ക​ഠി​ന​ശ്ര​മ​ത്തി​ലാ​ണ് ഏ​ഴ​ര​യോ​ടെ തീ​യ​ണ​ക്കാ​നാ​യ​ത്. 15 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

പു​കു​പ്പു​ര​യ്ക്കും ആ​ര്‍​പി​എ​സി​നും ചു​റ്റു​മ​തി​ലു​ള്ള​തി​നാ​ല്‍ അ​സ്വാ​ഭാ​വി​ക​ത സം​ശ​യി​ക്കു​ന്നി​ല്ല. റ​ബ​ര്‍ ഉ​ണ​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച വി​റ​കി​ല്‍​നി​ന്നു തീ​പി​ടി​ച്ച​താ​കാ​മെ​ന്നു സം​ശ​യി​ക്കു​ന്നു കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി സാ​ഹ​ച​ര്യ നി​രീ​ക്ഷി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment