കാഞ്ഞിരപ്പള്ളി: ചിറക്കടവ് മണ്ണംപ്ലാവ് കവലയിലുള്ള മോഡല് ആര്പിഎസിന്റെ പുകപ്പുരയ്ക്ക് ഇന്നു രാവിലെ തീപിടിച്ച് വന് നാശനഷ്ടം. റബര്ഷീറ്റ്, ഒട്ടുപാല് എന്നിവ കത്തിനശിച്ചു. കര്ഷകരുടെ ആവശ്യത്തിലേക്കു കരുതിയിരുന്ന മഴമറ നിര്മാണത്തിനുള്ള പശ, പ്ലാസ്റ്റിക് തുടങ്ങി വിവിധ സാമഗ്രികളും അഗ്നിക്കിരയായി.
ഇന്നു പുലര്ച്ചെ 5.45നാണ് തീപിടുത്തമുണ്ടായത്. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നിവിടങ്ങളില് നിന്നുള്ള ഫയര്ഫോഴ്സ് യൂണിറ്റെത്തി രണ്ടു മണിക്കൂര് കഠിനശ്രമത്തിലാണ് ഏഴരയോടെ തീയണക്കാനായത്. 15 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
പുകുപ്പുരയ്ക്കും ആര്പിഎസിനും ചുറ്റുമതിലുള്ളതിനാല് അസ്വാഭാവികത സംശയിക്കുന്നില്ല. റബര് ഉണക്കാന് ഉപയോഗിച്ച വിറകില്നിന്നു തീപിടിച്ചതാകാമെന്നു സംശയിക്കുന്നു കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്ത് എത്തി സാഹചര്യ നിരീക്ഷിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.