കാ​വ​ലാ​യ് ക​രു​ത​ലാ​യ് കാ​രു​ണ്യ​മാ​യ്… ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രേ​യും പോ​ലീ​സി​നേ​യും പ്ര​കീ​ർ​ത്തി​ച്ച് മ്യൂ​സി​ക് ആ​ൽ​ബം; പാടിയത് ക്രൈംബ്രാഞ്ച്മേധാവി


തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മ​ഹാ​മാ​രി​കാ​ല​ത്തെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും സേ​വ​ന​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ച്ച് കൊ​ണ്ടുള്ള ​മ്യൂ​സി​ക്ക​ൽ ആ​ൽ​ബം പു​റ​ത്തി​റ​ങ്ങി.

യു ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ഗാ​ന​ങ്ങ​ളു​ടെ പ്ര​കാ​ശ​നം ന​ട​ന്ന​ത്.ഈ ​ആ​ൽ​ബ​ത്തി​ലെ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​സ്. ശ്രീ​ജി​ത്തും ഡോ. ​അ​ഞ്ജ​ലി സു​കു​മാ​റു​മാ​ണ്.

നി​ര​വ​ധി ആ​ൽ​ബ​ങ്ങ​ൾ​ക്ക് ഗാ​ന​ര​ച​ന നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള തൃ​ശൂ​ർ സി​റ്റി ക്രൈം​ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ രാ​ജേ​ഷ് തെ​ക്കി​നേ​ഴ​ത്താ​ണ് ഗാ​ന​ങ്ങ​ൾ ര​ചി​ച്ച​ത്.

പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ലും രോ​ഗ​ദു​രി​ത​കാ​ല​ത്തും പോ​ലീ​സും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും കാ​ട്ടി​യ സേ​വ​ന​ങ്ങ​ളാ​ണ് പ്ര​തി​പാ​ദി​ക്കു​ന്ന​ത്. ഇ​വ​രാ​ണ് ന​മ്മു​ടെ കാ​വ​ൽ​ക്കാ​ർ എ​ന്ന സ​ന്ദേ​ശം ന​ൽ​കു​ന്ന​താ​ണ് ആ​ൽ​ബം.

കാ​വ​ലാ​യ് ക​രു​ത​ലാ​യ് കാ​രു​ണ്യ​മാ​യ് എ​ന്ന ഗാ​ന​മാ​ണ് എ​ഡി​ജി​പി ശ്രീ​ജി​ത്ത് ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. വി.​ജെ.​ഹി​മ​ഗി​രി സം​ഗീ​തം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ഈ ​ആ​ൽ​ബ​ത്തി​ന്‍റെ നി​ർ​മ്മാ​ണം അ​ബ്ര എ​ച്ച് മ്യൂ​സി​ക് ക​ന്പ​നി​ക്ക് വേ​ണ്ടി റ​ഷീ​ദ് ആ​ണ്.

Related posts

Leave a Comment