Set us Home Page

ശബരി വിമാനത്താവളം; കാറ്റിന്‍റെ വേഗം മുതൽ പഠനം; എ​യ​ർ ഇ​ന്ത്യ പൈ​ല​റ്റ് ക്യാ​പ്റ്റ​ൻ ആ​ൽ​ബി തോ​മ​സ് കു​ന്ന​പ്പ​ള്ളി പറയുന്നതിങ്ങനെ…

കോ​ട്ട​യം: ശ​ബ​രി വി​മാ​ന​ത്താ​വ​ളം ആ​ദ്യ​ഘ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കേ​ണ്ട​തു കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ​നി​ന്ന്. വ്യോ​മ​യാ​നം, പ​രി​സ്ഥി​തി, വ​നം മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ ക്ലി​യ​റ​ൻ​സ് ല​ഭി​ക്കാ​ൻ മാ​സ​ങ്ങ​ൾ നീ​ണ്ട പ​രി​ശോ​ധ​ന വേ​ണം – എ​യ​ർ ഇ​ന്ത്യ പൈ​ല​റ്റ് ക്യാ​പ്റ്റ​ൻ ആ​ൽ​ബി തോ​മ​സ് കു​ന്ന​പ്പ​ള്ളി ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ചെ​റു​ള്ളി എ​സ്റ്റേ​റ്റി​ൽ മാ​ത്ര​മ​ല്ല സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ വേ​ണ്ടി​വ​രും. വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കാ​ൻ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച ശേ​ഷ​മേ എ​ല്ലാ ജോ​ലി​ക​ളും തു​ട​ങ്ങാ​നാ​വൂ.

കാ​റ്റി​ന്‍റെ വേ​ഗം മു​ത​ൽ

ഭൂ​മി​യു​ടെ നി​ല, കു​ന്നു​ക​ൾ, സ​മീ​പ​ത്തെ ഉ​യ​ർ​ന്ന കെ​ട്ടി​ട​ങ്ങ​ൾ, കാ​റ്റി​ന്‍റെ വേ​ഗം, മ​ഴ​യു​ടെ ശ​രാ​ശ​രി അ​ള​വ് തു​ട​ങ്ങി​യ​വ പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പ​ഠ​ന​വി​ഷ​യ​മാ​ക്കും. ചെ​റു​വി​മാ​ന​ങ്ങ​ളും ഹെ​ലി​കോ​പ്ട​റു​ക​ളും പ​ല​ത​വ​ണ പ​റ​ത്തി കാ​റ്റി​ന്‍റെ വേ​ഗ​വും ആ​കാ​ശ​പാ​ത​യു​ടെ ദി​ക്കു​ക​ളും പ​രി​ശോ​ധി​ക്കും. ഇ​തി​നൊ​പ്പം നൂ​ത​ന യ​ന്ത്ര​ങ്ങ​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.

ഗോ​വ കൊ​ങ്ക​ണ്‍ മു​ത​ൽ പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ മ​ഴ​ക്കാ​ല​ത്ത് ഉ​ൾ​പ്പെ​ടെ മേ​ഘ​പാ​ളി​ക​ളു​ടെ​യും മ​ഴ​യു​ടെ​യും കാ​റ്റി​ന്‍റെ​യും ചൂ​ടി​ന്‍റെ​യും ല​ഭ്യ​ത പൊ​തു​വേ​യും കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ താ​പ​നി​ല, മ​ഴ തു​ട​ങ്ങി​യ ശാ​സ്ത്രീ​യ​മാ​യും പ​രി​സ്ഥി​തി വി​ദ​ഗ്ധ​ർ പ​ഠി​ക്കും.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ണ്‍വേ അ​ലൈ​ൻ​മെ​ന്‍റ് പൂ​ർ​ണ​മാ​യി കാ​റ്റി​ന്‍റെ ഗ​തി​യെ ആ​ശ്ര​യി​ച്ചി​രി​ക്കും. പ്ര​ത്യേ​കി​ച്ചും കി​ഴ​ക്കു ദി​ക്കി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന കാ​റ്റാ​ണ് ടേ​ക്ക് ഓ​ഫി​നും പ​റ​ക്ക​ലി​നും വി​മാ​ന​ങ്ങ​ൾ​ക്കു സ​ഹാ​യ​ക​ര​മാ​കു​ന്ന​ത്. മൂം​ബൈ, പൂ​ന, മം​ഗ​ലാ​പു​രം, കോ​ഴി​ക്കോ​ട്, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം തു​ട​ങ്ങി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് ഗ​ൾ​ഫ് സെ​ക്ട​ർ വി​മാ​ന​ങ്ങ​ൾ പ​റ​ത്തു​ന്ന ആ​ൽ​ബി പ​റ​ഞ്ഞു.

കി​ഴ​ക്ക് – പ​ടി​ഞ്ഞാ​റ് റ​ൺ​വേ

പ​ശ്ചി​മ​ഘ​ട്ട​ത്തോ​ടു ചേ​ർ​ന്നു കാ​റ്റി​ന്‍റെ ഗ​തി കി​ഴ​ക്ക് പ​ടി​ഞ്ഞാ​റ് ദി​ശ​യി​ലാ​യ​തി​നാ​ൽ എ​രു​മേ​ലി​യി​ലും റ​ണ്‍വേ കി​ഴ​ക്ക്- പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ നി​ർ​മി​ക്കാ​നാ​ണ് സാ​ധ്യ​ത. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന​ന്ത​പു​ര​ത്തു മാ​ത്ര​മാ​ണ് വ​ട​ക്ക് – തെ​ക്ക് ദി​ശ​യി​ൽ റ​ണ്‍വേ​യു​ള്ള​ത്.

എ​യ​ർ​പോ​ർ​ട്ട് ടെ​ർ​മി​ന​ൽ റ​ണ്‍വേ​യ്ക്കു മ​ധ്യ​ത്തി​ലാ​യി​രി​ക്ക​ണം. മൂ​ന്നേ​കാ​ൽ കി​ലോ​മീ​റ്റ​റോ​ള​മാ​ണ് വ​ലി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കു വേ​ണ്ട റ​ണ്‍വേ​യു​ടെ ദൂ​രം. കാ​ലാ​വ​സ്ഥ അ​നു​സ​രി​ച്ച് ഓ​രോ ദി​വ​സ​വും ടേ​ക്ക് ഓ​ഫി​നു റ​ണ്‍വേ​യി​ൽ വേ​ഗം വ്യ​ത്യ​സ്ത​മാ​യി​രി​ക്കും.​ശ​രാ​ശ​രി 250 കി​ലോ​മീ​റ്റ​ർ​വ​രെ​യാ​ണ് ഫ്ളൈ​റ്റു​ക​ളു​ടെ ‌ടേ​ക്ക് ഓ​ഫ് വേ​ഗം.

മി​നി​മം ഒ​രു മീ​റ്റ​ർ ആ​ഴ​ത്തി​ൽ കോ​ണ്‍ക്രീ​റ്റ് ചെ​യ്ത് അ​തി​ന്‍റെ പ്ര​ത​ല​ത്തി​ലാ​ണ് റ​ണ്‍വേ നി​ർ​മി​ക്കു​ക. റ​ണ്‍വേ​യി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കാ​തെ മ​ഴ​വെ​ള്ള​വും ഉ​റ​വ​യും സു​ര​ക്ഷി​ത​മാ​യി ക​ട​ത്തി​വി​ടാ​ൻ ഓ​ട​ക​ളു​ടെ സം​വി​ധാ​നം വേ​ണം.

ഭൂ​ഗ​ർ​ഭ ജ​ല​സാ​ധ്യ​ത ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജി​യോ​ള​ജി​ക്ക​ൽ വി​ദ​ഗ്ധ​ർ പ്ര​ത്യേ​കം പ​ഠി​ക്കും. പ്ര​ദേ​ശം ന​ദീ​ത​ട​മാ​ണോ എ​ന്നു പ​രി​സ്ഥി​തി​പ​ഠ​നം വേ​ണ്ടി​വ​രും. കോ​ച്ചി വി​മാ​ന​ത്താ​വ​ളം പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ന​ദീ​ത​ട​ത്തി​ലാ​ണു പ​ണി​തി​രി​ക്കു​ന്ന​ത്.

ആ​ഭ്യ​ന്ത​ര സ​ർ​വീ​സ്

കൊ​ച്ചി​യി​ൽ​നി​ന്നു ചെ​റി​യ വ്യോ​മ​ദൂ​ര​മു​ള്ള എ​രു​മേ​ലി​യി​ൽ എ​യ​ർ​പോ​ർ​ട്ട് വ​രു​ന്പോ​ൾ തു​ട​ക്ക​ത്തി​ൽ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സി​നാ​ണ് സാ​ധ്യ​ത. തി​ര​ക്ക് വ​ർ​ധി​ക്കു​ന്പോ​ൾ വി​ദേ​ശ വി​മാ​ന സ​ർ​വീ​സു​ക​ളും തു​ട​ങ്ങും.

മും​ബൈ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്തു പൂ​ന​യി​ൽ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച​തു തി​ര​ക്കും പ്രാ​ധാ​ന്യ​വും പ​രി​ഗ​ണി​ച്ചാ​ണ്.

ചെ​റു​വ​ള്ളി ഭൂ​പ്ര​ദേ​ശം വി​ല​യി​രു​ത്തി​യാ​ൽ എ​രു​മേ​ലി ശ​ബ​രി വി​മാ​ന​ത്താ​വ​ളം സു​താ​ര്യ​മാ​യ ഭൂ​പ്ര​ദേ​ശ​മാ​യി​രി​ക്കു​മെ​ന്നു ക​രു​താം. ഘ​ട​ക​ങ്ങ​ൾ അ​നു​കൂ​ല​മാ​യാ​ൽ മൂ​ന്നോ നാ​ലോ വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​മാ​ന​ത്താ​വ​ളം പ​ണി​തു ട്രെ​യ​ൽ ലാ​ൻ​ഡി​ംഗും ടേ​ക്ക് ഓ​ഫും ന​ട​ത്ത​ാനാ​കു​മെ​ന്നു പ്ര​ത്യാ​ശി​ക്കാം – കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ക്യാ​പ്റ്റ​ൻ ആ​ൽ​ബി തോ​മ​സ് കു​ന്ന​പ്പ​ള്ളി പ​റ​ഞ്ഞു.

റെ​ജി ജോ​സ​ഫ്

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS