വീട്ടുകാരെ ധിക്കരിച്ച് വിവാഹം കഴിച്ച് മകളെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയി റിട്ട.എസിപി; ഇതുവരെ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല…

വീട്ടുകാരെ ധിക്കരിച്ച് പ്രണയിച്ച് വിവാഹം കഴിച്ച മകളെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി മാതാപിതാക്കള്‍. സംഭവത്തിലെ മുഖ്യപ്രതി പെണ്‍കുട്ടിയുടെ അച്ഛനായ റിട്ട.എസിപിയാണ്.

തിരുച്ചിറപ്പിളളി എസിപി ആയിരുന്ന സുന്ദര്‍രാജാണ് മകളെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച തട്ടിക്കൊണ്ട് പോയത്.

മകള്‍ ശക്തിപ്രഭ മറ്റൊരു ജാതിയില്‍ പെട്ട കാര്‍ത്തിക് എന്ന യുവാവുമായി പ്രണയത്തിലാവുകയായിരുന്നു.

ഇതറിഞ്ഞ വീട്ടുകാര്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് പെണ്‍കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു.

തുടര്‍ന്ന് ഇക്കഴിഞ്ഞ അഞ്ചിന് യുവതി വിവാഹിതയായി.വിവാഹം കഴിഞ്ഞ് ഇരുവരും കാര്‍ത്തിക്കിന്റെ വീട്ടിലേക്ക് പോയി.

എന്നാല്‍, കഴിഞ്ഞ വെള്ളിയാഴ്ച എസിപി സുന്ദര്‍രാജും ഭാര്യ അമുതവും കാര്‍ത്തിക്കിന്റെ വീട്ടിലെത്തി മകളെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു.

കാര്‍ത്തികിനെ ഇവര്‍ മുറിയില്‍ പൂട്ടി. ശക്തിപ്രഭയുടെ അമ്മ അമുതം കാര്‍ത്തിക്കിനെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു.

സംഭവം നടന്ന് രണ്ടു ദിവസമായിട്ടും പ്രതികളെ തിരിച്ചറിഞ്ഞിട്ടും ഇതുവരെ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

Related posts

Leave a Comment