ശ​ബ​രി റെ​യി​ൽ​വേ പ​ദ്ധ​തി വി​സ്മൃ​തി​യി​ലേക്ക്;  പദ്ധതിയുടെ മുടക്കത്തിന് പിന്നിലെ കാരണങ്ങൾ ഇങ്ങനെ..

കോ​ട്ട​യം: ശ​ബ​രി റെ​യി​ൽ​വേ പ​ദ്ധ​തി വി​സ്മൃ​തി​യി​ലേക്ക്. പദ്ധതിക്കായി സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു തു​റ​ന്ന പാ​ലാ, പെ​രു​ന്പാ​വൂ​ർ, മൂ​വാ​റ്റു​പു​ഴ ഓ​ഫീ​സു​ക​ൾ പൂ​ട്ടാ​ൻ റെ​യി​ൽ​വേ ഉ​ത്ത​ര​വി​ട്ടു. ഇ​വി​ടെ നി​യ​മി​ച്ച സ്പെ​ഷ​ൽ ത​ഹ​സീ​ൽ​ദാ​ർ​മാ​ർ ഉ​ൾ​പ്പെ​ടെയുള്ള ജീ​വ​ന​ക്കാ​രെ മ​റ്റ് ഓ​ഫീ​സു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. പ്ര​ദേ​ശ​ത്തെ വി​ക​സ​ന​ത്തി​നു പി​ന്നോ​ട്ട​ടി​ക്കു​ന്ന തീ​രു​മാ​ന​മാ​ണു ഇ​പ്പോ​ൾ ഉ​യ​രു​ന്ന​ത്.

അ​ങ്ക​മാ​ലി മു​ത​ൽ എ​രു​മേ​ലി വ​രെ 115 കി​ലോ​മീ​റ്റ​ർ സ്ഥ​ലം സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു ന​ൽ​കു​ക​യും പ​കു​തി ചെ​ല​വ് വ​ഹി​ക്കു​ക​യും വേ​ണ​മെ​ന്ന റെ​യി​ൽ​വേ​യു​ടെ നി​ർ​ദേ​ശം പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പദ്ധതി മുടങ്ങു​ന്ന​ത്. 21 വ​ർ​ഷം മു​ൻ​പ് അ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി 2010ൽ ​പൂ​ർ​ത്തി​യാ​കേ​ണ്ട​താ​യി​രു​ന്നു. ര​ണ്ടാം ഘ​ട്ട​മാ​യി ശ​ബ​രി പാ​ത ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് ദീ​ർ​ഘി​പ്പി​ക്കാ​നും പ​ദ്ധ​തി​യി​ട്ടി​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നാ​സ്ഥ​മൂ​ല​മാ​ണ് പാ​ത ന​ട​പ്പാ​കാ​തെ വ​ന്ന​തെ​ന്നും വ​ർ​ധി​ച്ച ചെ​ല​വ് കേ​ര​ളം വ​ഹി​ക്ക​ണമെ​ന്നു​മാ​ണ് കേ​ന്ദ്ര നി​ല​പാ​ട്.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കും ഇ​ടു​ക്കി ഉ​ൾ​പ്പെ​ടെ ജി​ല്ല​ക്കാ​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന പ​ദ്ധ​തി​യി​ൽ കോ​ട്ട​യം ജി​ല്ല​യി​ലെ റൂ​ട്ട് നി​ശ്ച​യി​ക്കാ​ൻ പോ​ലും സാ​ധി​ച്ചി​ട്ടി​ല്ല. അ​ങ്ക​മാ​ലി​യി​ൽ തു​ട​ങ്ങി കാ​ല​ടി, പെ​രു​ന്പാ​വൂ​ർ, ഓ​ടാ​ലി, കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ, വാ​ഴ​ക്കു​ളം, തൊ​ടു​പു​ഴ, ക​രി​ങ്കു​ന്നം, രാ​മ​പു​രം, പാ​ലാ, ചെ​മ്മ​ല​മ​റ്റം, കാ​ഞ്ഞി​ര​പ്പ​ള്ളി വ​ഴി എ​രു​മേ​ലി​യി​ലേ​ക്കു​ള്ള റൂ​ട്ടി​ൽ എ​ട്ടു കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് പാ​ത പൂ​ർ​ത്തി​യാ​യ​ത്. അ​ങ്ക​മാ​ലി​യി​ൽ തു​ട​ങ്ങി എ​രു​മേ​ലി വ​രെ 14 സ്റ്റേ​ഷ​നു​ക​ളാ​ണ് വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്.

52 പാ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ൽ​കു​ന്പോ​ൾ 550 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്.
സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ വൈ​കി​യ​തോ​ടെ ചെ​ല​വ് 1566 കോ​ടി​യാ​യും 2018ൽ ​എ​സ്റ്റി​മേ​റ്റ് പു​തു​ക്കി​യ​പ്പോ​ൾ 2815 കോ​ടി​യാ​യും ഉ​യ​ർ​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ദ്ധ​തി​ച്ചെ​ല​വി​ൽ പ​കു​തി സം​സ്ഥാ​നം വ​ഹി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം റെ​യി​ൽ​വേ മു​ന്നോ​ട്ടു വ​ച്ച​ത്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ മാ​ത്രം 204 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് ശ​ബ​രി റെ​യി​ൽ​വേ​ക്ക് വേ​ണ്ടി​വ​രി​ക. ഇ​തു​വ​രെ ആ​ലു​വ താ​ലൂ​ക്കി​ൽ അ​ങ്ക​മാ​ലി വി​ല്ലേ​ജി​ലെ 25 ഹെ​ക്ട​ർ ഭൂ​മി മാ​ത്ര​മാ​ണ് ഏ​റ്റെ​ടു​ത്ത​ത്. ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ എ​ങ്ങു​മെ​ത്തി​യി​ല്ല.

അ​തേ​സ​മ​യം സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി വീ​ടും പു​ര​യി​ട​ങ്ങ​ളും ന​ഷ്്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് പദ്ധതി മുടങ്ങുന്നത് ആ​ശ്വാ​സ​മാ​ണ്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​നെ​തി​രേ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​വ​ർ ഏ​റെ സന്തോ​ഷ​ത്തിലാണ്.

Related posts