റിപ്പോർട്ടുകൾ വരാൻ കാത്തിരിക്കരുത്;  പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്തര​മാ​യി സൗ​ജ​ന്യ റേ​ഷ​ൻ അ​നു​വ​ദി​ക്ക​ണ മെന്ന് കൊ​ടി​ക്കു​ന്നി​ൽ സുരേഷ് എംപി

ചെ​ങ്ങ​ന്നൂ​ർ: പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്തര​മാ​യി സൗ​ജ​ന്യ റേ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. ഇ​തി​നാ​യി​വി​ല്ലേ​ജ് ഓ​ഫീ​സ​ർ, ത​ഹ​സീ​ൽ​ദാ​ർ, ക​​ളക്ട​ർ, എ​ന്നി​വ​രു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ വ​രാ​ൻ കാ​ത്തി​രി​ക്ക​രു​തെ​ന്ന് പ​ത്ര​സ​മ്മേ​ള ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സാ​ധാ​ര​ണ​ക്കാ​രും കൂ​ലി​വേ​ല​ക്കാ​രും, തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യം​ഗ​ങ്ങ​ളും ജോ​ലി​യി​ല്ലാ​തെ ന​ട്ടം തി​രി​യു​ന്ന അ​ടി​യ​ന്തര സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ർ​ക്ക് സൗ​ജ​ന്യ റേ​ഷ​ൻ ല​ഭി​ക്കേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

റ​വ​ന്യു ഫ​യ​ർ​ഫോ​ഴ്സ് പോ​ലീ​സ് ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​രു​ടെ സം​യു​ക്ത ഏ​കോ​പ​നം ന​ട​ത്തി​ക്കൊ​ണ്ടു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് നേ​തൃ​ത്വം ന​ൽ​കേ​ണ്ട​ത്. ചെ​ങ്ങ​ന്നൂ​രി​ൽ എം​പി​യു​ടെ ഓ​ഫീ​സും ക്യാ​ന്പ് ഓ​ഫി​സാ​യി പ്ര​വ​ർ​ത്തി​ക്കും.04792454800. ക്യാ​ന്പു​ക​ളി​ൽ പോ​കാ​തെ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന വെ​ള്ള​പ്പൊ​ക്ക​ക്കെ​ടു​തി​ക​ള​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും ഉ​ണ്ടാ​ക​ണം. പ​ക​ർ​ച്ച​വ്യാ​ധി ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കെ​തി​രേയു​ള്ള ന​ട​പ​ടി​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ക്ക​ണം.

മ​രു​ന്ന്, ഡോ​ക്ട​ർ​മാ​രു​ടെ​യും, പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രു​ടെ​യും സേ​വ​ന​മു​റ​പ്പാ​ക്കു​ക​യും​വേ​ണം. സ​ർ​ക്കാ​രി​ന്‍റെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​വാ​ൻ ത​യാ​റാ​ണ്. പ​ക്ഷേ ഗ​വൺമെന്‍റ് ത​ങ്ങ​ളെ കൂ​ടി വി​ശ്വാ​സ​ത്തി​ലെ​ടു​ക്ക​ണം. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ഇ​നി​യും സ​ഹാ​യം ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് 14 നു ​കെ​പി​സി​സി യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം ജി​ല്ല​യി​ൽ ചെ​ങ്ങ​ന്നൂ​ർ, കു​ട്ട​നാ​ട്, ഹ​രി​പ്പാ​ട് എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ധ​ർ​ണ ന​ട​ത്തു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ അ​റി​യി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മു​ൻ എം​എ​ൽ​എ പി.​സി.​വി​ഷ്ണു​നാ​ഥും പ​ങ്കെ​ടു​ത്തു.

Related posts