തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ആരോപണ വിധേയനായ ഉണ്ണികൃഷ്ണന് പോറ്റി ചെന്നൈയില്‍ ചടങ്ങ് സംഘിപ്പിച്ചതിന്റെ വീഡിയോ ദൃശ്യം പുറത്ത്. 2019ൽ നടന്ന ചടങ്ങിൽ നടൻ ജയറാം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു.
ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി രേഖാമൂലം ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം സ്വര്‍ണം പൂശാന്‍ നല്കിയ പതിനാല് സ്വര്‍ണപ്പാളികളാണ് ചെന്നൈയില്‍ എത്തിച്ചത്.
ശബരിമലയിലെ ശ്രീകോവിലിന്റെ വാതില്‍, കട്ടിള എന്നൊക്കെ പറഞ്ഞാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ചടങ്ങിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചടങ്ങില്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ ഭാര്യയും മകനും പങ്കെടുത്തു.
ശബരിമലയിലേക്കുള്ള നടവാതിലില്‍ തൊട്ടുതൊഴാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചതായി ജയറാം ഒരു വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം, ഉണ്ണികൃഷ്ണന് പോറ്റി ക്ഷണിച്ചിട്ടാണ് ചടങ്ങിനെത്തിയതെന്നും തന്റെ വീട്ടിൽ അല്ല ചടങ്ങുകൾ നടന്നതെന്നും ജയറാം പ്രതികരിച്ചു.