കഴുത്തിൽ കുത്തിയിറക്കിയ കത്തി 15 സെ​ന്‍റീ​മീ​റ്റ​റി​ലേ​റെ ആ​ഴ​ത്തി​ൽ മു​റി​വു​ണ്ടാ​ക്കി; നിമിഷയുടെ ജീവൻ കവർന്നത് ഈ മുറിവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

\കൊ​ച്ചി: ക​ഴു​ത്തി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് പെ​രു​ന്പാ​വൂ​രി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​നി നി​മി​ഷ​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യായ അക്രമിയുടെ കു​ത്തേ​റ്റ് നി​മി​ഷ​യു​ടെ ക​ഴു​ത്തി​ൽ 15 സെ​ന്‍റീ​മീ​റ്റ​റി​ലേ​റെ ആ​ഴ​ത്തി​ൽ മു​റി​വു​ണ്ടാ​യി.

ഈ ​മു​റിവി​ലൂ​ടെ അ​മി​ത​മാ​യി ര​ക്തം വാ​ർ​ന്ന​താ​ണ് നി​മി​ഷ​യു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നി​മി​ഷ​യു​ടെ ശ്വാ​സ​നാ​ള​ത്തി​ലും അ​ന്ന​നാ​ള​ത്തി​ലും മു​റി​വേ​റ്റി​രു​ന്ന​താ​യും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. റി​പ്പോ​ർ​ട്ട് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു കൈ​മാ​റി.

മു​ത്ത​ശ്ശി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​നു​ള്ള ശ്ര​മം ത​ട​യു​ന്ന​തി​നി​ടെ​യാ​ണ് നി​മി​ഷ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. സം​ഭ​വ​ത്തി​ൽ പ​ശ്ചി​മ​ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ബി​ജു മൊ​ല്ല​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Related posts