പന്പ: ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രമുള്ള സ്വർണ ലോക്കറ്റുകളുടെ വിതരണോത്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ആന്ധപ്രദേശ് സ്വദേശി കൊബാഗെപ്പു മണിരത്നം ആദ്യ ലോക്കറ്റ് ഏറ്റുവാങ്ങി.
തുടർന്ന് തന്ത്രി കണ്ടരര് രാജീവര്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം അഡ്വ. എ. അജികുമാർ എന്നിവർ ഭക്തർക്ക് ലോക്കറ്റുകൾ വിതരണം ചെയ്തു.
ഓണ്‍ലൈനില്‍ ബുക്കുചെയ്തവര്‍ക്കാണ് ലോക്കറ്റുകള്‍ വിതരണം ചെയ്തത്. സന്നിധാനത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ പണം അടച്ചശേഷം ലോക്കറ്റുകള്‍ ഏറ്റുവാങ്ങാം.
രണ്ട് ഗ്രാം, നാല് ഗ്രാം, 8 ഗ്രാം എന്നിങ്ങനെ വ്യത്യസ്ത തൂക്കത്തിലുള്ള സ്വർണ ലോക്കറ്റുകളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തർക്കായി ഒരുക്കിയിരിക്കുന്നത്. രണ്ട് ഗ്രാം സ്വർണത്തിലുള്ള ലോക്കറ്റിന് 19,300/- രൂപയും നാല് ഗ്രാം സ്വർണ ലോക്കറ്റിന് 38,600/- രൂപയും, 8 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റ് 77,200/- രൂപയുമാണ് നിരക്ക്.