ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ആലപ്പുഴയിലെത്തി. ആലപ്പുഴ ലേക്ക് പാലസ് ഹോട്ടലിൽ ഇന്നലെ രാത്രി 10.51 നാണ് അദ്ദേഹം എത്തിയത്. നെടുന്പാശേരി വിമാനത്താവളത്തിൽ നിന്ന് കാർ മാർഗം എത്തിയ അദ്ദേഹത്തെ കൗണ്‍സിലർ പ്രേം, ധനമന്ത്രിയുടെ സെക്രട്ടറിമാരായ ശ്രീജിത്ത്, അരുണ്‍കുമാർ എന്നിവർ അനുഗമിച്ചു. ഇന്ന് രാവിലെ ജില്ല കളക്ടർ ഡോ.അദീല അബ്ദുള്ള, സബ് കളക്ടർ വി.ആർ.കൃഷ്ണതേജ എന്നിവർ സച്ചിനെ സന്ദർശിച്ചു.
നെഹ്റു ട്രോഫി വള്ളംകളിക്ക് ആവേശവുമായി സച്ചിനെത്തി
