മ​ണ​ർ​കാട് എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ൾ നാ​ളെ ആ​രം​ഭി​ക്കും; ഏഴിന് നടതുറക്കൽ

കോ​ട്ട​യം: മ​ണ​ർ​കാ​ട് വി​ശു​ദ്ധ മ​ർ​ത്ത​മ​റി​യം യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ലെ എ​ട്ടു​നോ​ന്പ് പെ​രു​ന്നാ​ളി​ന് നാ​ളെ തു​ട​ക്ക​മാ​വും. സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ ക​രോ​ട്ടെ പ​ള്ളി​യി​ൽ രാ​വി​ലെ 6.30 മു​ത​ൽ എ​ട്ടു വ​രെ​യും ക​ത്തീ​ഡ്ര​ലി​ൽ ഒ​ന്പ​തു മു​ത​ൽ 10.30 വ​രെ​യും വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു കൊ​ടി​മ​രം ഉ​യ​ർ​ത്തും. ആ​റി​നു ഉ​ച്ച​യ്ക്ക് 12നു ​കു​രു​ശു​പ​ള്ളി​ക​ളി​ലേ​ക്കു​ള്ള റാ​സ പ​ള്ളി​യി​ൽ​നി​ന്നും ആ​രം​ഭി​ക്കും.

ഏ​ഴി​നു ഉ​ച്ച​ന​മ​സ്കാ​ര സ​മ​യ​ത്ത് പ്ര​ധാ​ന മ​ദ്ബ​ഹാ​യി​ലെ വി​ശു​ദ്ധ ത്രോ​ണോ​സി​ലു​ള്ള വി​ശു​ദ്ധ ദൈ​വ മാ​താ​വി​ന്‍റെ​യും ഉ​ണ്ണി യേ​ശു​വി​ന്‍റെ​യും ഛായാ​ചി​ത്രം ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം ദ​ർ​ശ​ന​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ക്കു​ന്ന ‘ന​ട തു​റ​ക്ക​ൽ’ ന​ട​ക്കും. എ​ട്ടി​നു ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​വി​ള​ന്പ് എ​ന്നി​വ​യോ​ടെ പെ​രു​ന്നാ​ൾ സ​മാ​പി​ക്കും.

Related posts