അ​ന്ത​ർ​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളെ കൊ​ണ്ടു​വ​ന്ന​ത് വ​ള്ളം​ക​ളി​യു​ടെ വാ​ണി​ജ്യ​വ​ൽ​ക്ക​ര​ണം ല​ക്ഷ്യം​വ​ച്ച്; നെ​ഹ്റു​ട്രോ​ഫി ജ​ല​മേ​ളയ്ക്ക് മാ​ധ്യ​മ നി​യ​ന്ത്ര​ണ​മി​ല്ലെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി

ആ​ല​പ്പു​ഴ: നെ​ഹ്റു​ട്രോ​ഫി ജ​ല​മേ​ള സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​തി​ന് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​മി​ല്ലെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. എ​ല്ലാ മാ​ധ്യ​മ​ങ്ങ​ൾ​ക്കും ജ​ലോ​ത്സ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കും. വ​ള്ളം​ക​ളി​യു​ടെ വാ​ണി​ജ്യ​വ​ൽ​ക്ക​ര​ണം ല​ക്ഷ്യം​വ​ച്ചാ​ണ് അ​ന്ത​ർ​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളെ കൊ​ണ്ടു​വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നെ​ഹ്റു​ട്രോ​ഫി​യു​ടെ പ്രാ​ധാ​ന്യം കു​റ​ഞ്ഞെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ന്‍റെ തു​ട​ക്കം മു​ത​ൽ എ​ല്ലാം സു​താ​ര്യ​മാ​ണ്. വ​ള്ളം​ക​ളി​യെ അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ ഉ​യ​ർ​ത്തു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം. കു​റ​വു​ക​ളു​ണ്ടാ​യാ​ൽ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts