സച്ചിന്‍ ബേബിയ്ക്ക് കല്ല്യാണം! ക്ഷണക്കത്ത് യൂട്യൂബില്‍; വൈറലായ വീഡിയോ ക്ഷണപ്പത്രം കാണാം

yjryrjകേരളത്തിനുവേണ്ടി 47 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച രഞ്ജി താരം സച്ചിന്‍ ബേബിയുടെ വിവാഹത്തിന്റെ ക്ഷണപത്രമാണ് ഇപ്പോള്‍ യൂട്യൂബില്‍ തരംഗമായിരിക്കുന്നത്.

സിനിമയുടെ മാതൃകയില്‍ ഐപിഎല്ലിനും കേരള ക്രിക്കറ്റ് അസോസിയേഷനുമെല്ലാം നന്ദി അറിയിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. കേരളത്തിന്റെ സ്വന്തം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയമാണ് ലൊക്കേഷന്‍. ഇതിനുമുമ്പ് പലതവണ ഇറങ്ങിയതുപോലെ പാഡണിഞ്ഞ്, ബാറ്റേന്തി, റോയല്‍ ചലഞ്ചേഴ്‌സിന്റെ മുപ്പത്തിയാറാം നമ്പര്‍ ജേഴ്‌സിയുമണിഞ്ഞാണ് സച്ചിന്‍ ഗ്രൗണ്ടിലെത്തിയത്.

ക്രീസില്‍ നിലയുറപ്പിച്ച സച്ചിന് നേരെ പന്തെറിയാന്‍ ആര്‍സിബി കുപ്പായമണിഞ്ഞ സച്ചിന്റെ പ്രതിശ്രുത വധു ഡോ. അന്ന ചാണ്ടി എത്തി. മുടി കോതിയൊതുക്കി ജേഴ്‌സിയുടെ കൈ തെറുത്ത് കയറ്റി ഓടിവന്ന അന്നയുടെ മീഡിയം പേസ് ബൗളിംഗില്‍ സച്ചിന്‍ ക്ലീന്‍ ബൗള്‍ഡ്. പുറത്തായ സച്ചിന്‍ നിലത്ത് മുട്ടുകുത്തി നിന്നു. നടന്നടുത്ത അന്ന സച്ചിന് നെറുകയില്‍ ഒരു ചുംബനം സമ്മാനിച്ചു.

ജനുവരി അഞ്ചിന് നടക്കാനിരിക്കുന്ന ഇവരുടെ വിവാഹത്തിന്റെ  ക്ഷണപത്രമാണ് സച്ചിന്‍ തെണ്ടുല്‍ക്കറെയും ഐപിഎല്ലിനെയും റോയല്‍ ചലഞ്ചേഴ്‌സിനെയും കൂട്ടിയിണക്കി തയാറാക്കിയിരിക്കുന്നത്. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വച്ചായിരിക്കും വിവാഹം. ഒന്നര വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. കോക്കനട്ട് വെഡ്ഡിംഗ് സിനിമാസാണ് ഈ മനോഹര വീഡിയോ തയാറാക്കിയിരിക്കുന്നത്.

Related posts