തന്റെ കല്യാണത്തിന് സ്വര്‍ണം വേണ്ട എന്ന് മകള്‍ ! നിര്‍ധന കുടുംബങ്ങള്‍ക്ക് 21 സെന്റ് ദാനം ചെയ്ത് അന്ത്രു; കൈയ്യടിച്ച് ആളുകള്‍…

സ്വന്തം കല്യാണത്തിന് നിറയെ സ്വര്‍ണമണിഞ്ഞ് സുന്ദരിയായി നില്‍ക്കുന്നത് ഒട്ടുമിക്ക മലയാളി പെണ്‍കുട്ടികളുടെയും ആഗ്രഹമാണ്.

എന്നാല്‍ തന്റെ കല്യാണത്തിന് സ്വര്‍ണം വേണ്ടെന്ന് പിതാവിനോടു കട്ടായം പറഞ്ഞ ആളാണ് ഷെഹ്ന ഷെറിന്‍ എന്ന പെണ്‍കുട്ടി.

മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ കോരമ്മന്‍കണ്ടി അന്ത്രുവിന്റെ മകളാണ് ഷെഹ്ന ഷെറിന്‍. തന്റെ വിവാഹത്തിന് വിവാഹസമ്മാനമായി സ്വര്‍ണം വേണ്ടെന്ന മകളുടെ വാക്ക് സന്തോഷത്തോടെ ഏറ്റെടുത്തി നിര്‍ധനര്‍ക്ക് കൈത്താങ്ങാവുക ആയിരുന്നു ഈ പിതാവ്.

ഉപ്പാ എന്റെ കല്യാണത്തിന് സ്വര്‍ണം തരേണ്ട, ആ പണം കൊണ്ട് നമുക്ക് പ്രയാസമനുഭവിക്കുന്നവര്‍ക്ക് താങ്ങാവാം എന്ന ഷെഹന ഷെറിന്റെ വാക്കാണ് ജീവകാരുണ്യ പ്രവര്‍ത്തകനായ അന്ത്രുവിന് ഏറെ സന്തോഷം പകര്‍ന്നത്.

ജീവകാരുണ്യ പ്രവര്‍ത്തകനായ അന്ത്രുവിന് മകളുടെ ഈ നിര്‍ദ്ദേശം കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. വിവരം മകളെ വിവാഹം കഴിക്കുന്ന കോട്ടപ്പള്ളിയിലെ ചങ്ങരംകണ്ടി മുഹമ്മദ് ഷാഫിയേയും കുടുംബത്തേയും അറിയിച്ചു.

അവരും തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കി. ഇതോടെയാണ് അങ്ങനെ ഷെഹ്ന ഷെറിന്റെയും മുഹമ്മദ് ഷാഫിയുടേയും വിവാഹ ദിനമായ ഞായറാഴ്ച്ച അന്ത്രുവിന്റെ 21 സെന്റ് സ്ഥലം ഭൂമിയില്ലാത്ത നാലു പേര്‍ക്ക് നല്‍കി അതിന്റെ ആധാരം കൈമാറാന്‍ തീരുമാനമായത്.

മേപ്പയ്യൂര്‍ പാലിയേറ്റീവ് സെന്റര്‍ പ്രവര്‍ത്തകരാണ് അന്ത്രുവും മകല്‍ ഷഹന ഷെറിനും. പാലിയേറ്റീവ് സെന്റര്‍ നിര്‍മിക്കുന്ന ഡയാലിസിസ് സെന്ററിന് ധനസഹായവും കല്യാണത്തിന്റെ സമ്മാനമായി നല്‍കും.

കൂടാതെ അരിക്കുളം പ്രതീക്ഷ പാലിയേറ്റീവ്, സുരക്ഷാ പാലിയേറ്റീവ് എന്നിവയ്ക്കുമുണ്ട്ധന സഹായം. ഇതോടൊപ്പം പ്രയാസമനുഭവിക്കുന്ന ഒരാള്‍ക്ക് വീട് നിര്‍മ്മാണത്തിനും മറ്റൊരാള്‍ക്ക് ചികിത്സക്കും സഹായം നല്‍കി.

ഒരു നിര്‍ധന കുടുംബത്തിന്റെ വീടിന്റെ അറ്റകുറ്റ പണിക്കുള്ള ധനസഹായവും ഒരു പെണ്‍കുട്ടിയുടെ കല്യാണത്തിനുള്ള സഹായവും അന്ത്രു തന്റെ മകളുടെ വിവാഹത്തോടനുബന്ധിച്ച് ചെയ്തു.

30 വര്‍ഷമായി കുവൈറ്റില്‍ ബിസിനസ് നടത്തുന്ന ഇദ്ദേഹത്തിന്റെ കാരുണ്യ പ്രവര്‍ത്തനത്തിന് ഭാര്യ റംലയും ഇളയ മകള്‍ ഹിബ ഫാത്തിമയും എല്ലാ പിന്തുണയും നല്‍കുന്നുണ്ട്.

മകളുടെ കല്യാണ പന്തല്‍ പഴമയെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ അലങ്കരിച്ചത് ഓല കൊണ്ടും ഇരഞ്ഞി ഇല കൊണ്ടും ഈന്തോല പട്ട കൊണ്ടുമാണ്.

കുവൈത്തില്‍ മൂന്ന് പതിറ്റാണ്ടായി ബിസിനസ് നടത്തുന്ന അന്ത്രുവിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാര്യ റംലയുടെയും മകളായ ഷെഹ്ന ഷെറിന്റെയും ഹിബ ഫാത്തിമയുടെയും എല്ലാ പിന്തുണയുമുണ്ട്. പിതാവിന്റെ കാരുണ്യ പ്രവര്‍ത്തനമാണ് മകള്‍ ഷെഹ്നയെയും. ഈ വഴിയില്‍ നടത്തുന്നത്.

Related posts

Leave a Comment