രാജിവെച്ചത് സ​ര്‍​ക്കാ​രി​ന്‍റെ​യും പാ​ര്‍​ട്ടി​യു​ടെ​യും നി​ല​പാ​ടു​ക​ള്‍ ഉയർത്തിപിടിച്ച്; ചെങ്ങന്നൂരിലെത്തിയ സജി ചെറിയാനെ മുദ്രവാക്യത്തോടെ സ്വീകരിച്ച് പ്രവർത്തകർ


പ​ത്ത​നം​തി​ട്ട: സ​ര്‍​ക്കാ​രി​ന്‍റെ​യും പാ​ര്‍​ട്ടി​യു​ടെ​യും നി​ല​പാ​ടു​ക​ള്‍ ഉ​യ​ര്‍​ത്തി​പി​ടി​ച്ചു​കൊ​ണ്ടാ​ണ് രാ​ജി​വ​ച്ച​തെ​ന്ന് സ​ജി ചെ​റി​യാ​ന്‍. ചെ​ങ്ങ​ന്നൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ.

എ​ല്ലാ പാ​ര്‍​ട്ടി​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സ്‌​നേ​ഹ​ത്തി​നും ആ​ത്മാ​ര്‍​ഥ​ത​യ്ക്കും ന​ന്ദി​യു​ണ്ട്. സി​പി​എ​മ്മി​ന്‍റെ സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ക​നാ​യി തു​ട​രു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

ചെ​ങ്ങ​ന്നൂ​രി​ലെ​ത്തി​യ സ​ജി ചെ​റി​യാനെ അ​മ്പ​തോ​ളം വ​രു​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ​യാ​ണ് എം​എ​ല്‍​എ​യെ സ്വീ​ക​രി​ച്ച​ത്.

നേ​ര​ത്തെ സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വം വ​ന്‍ സ്വീ​ക​ര​ണ പ​രി​പാ​ടി ഒ​രു​ക്കി​യി​രു​ന്നെ​ങ്കി​ലും സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ട​പെ​ട്ട് ഇ​ത് ത​ട​ഞ്ഞി​രു​ന്നു.

Related posts

Leave a Comment