നീ​ര്‍​ക്കോ​ലി ക​ടി​ച്ചാ​ലും അ​ത്താ​ഴം മു​ട​ങ്ങും എ​ന്നു​ള്ള പ​ഴ​ഞ്ചൊ​ല്ല് തെ​റ്റാ​ണ്; പാ​മ്പു​ക​ടി​ച്ചാ​ല്‍ പ്ര​ഥ​മ ശു​ശ്രൂ​ഷ ഇ​ങ്ങ​നെ…

അ​ങ്ക​മാ​ലി: പാ​മ്പു ക​ടി​യേ​റ്റാ​ല്‍ ശ​രീ​രം അ​ന​ങ്ങാ​തി​രി​ക്കു​ക, ഉ​റ​ങ്ങാ​തി​രി​ക്കു​ക, ഓ​ടാ​തി​രി​ക്കു​ക, മ​ദ്യം ക​ഴി​ക്കാ​തി​രി​ക്കു​ക. കാ​ല്‍​പാ​ദ​ത്തി​ല്‍ പാ​മ്പ് ക​ടി​ച്ചാ​ല്‍ തു​ട​യു​ടെ ഭാ​ഗ​ത്തും, കൈ​പ്പ​ത്തി​യി​ല്‍ ക​ടി​ച്ചാ​ല്‍ കൈ​മു​ട്ടി​നു മു​ക​ളി​ലും അ​ധി​കം മു​റു​കാ​തെ കെ​ട്ടുക.

ചൂ​ണ്ടു​വി​ര​ല്‍ ക​ട​ന്നു​പോ​കാ​വു​ന്ന മു​റു​ക്ക​ത്തി​ലാ​യി​രി​ക്ക​ണം കെ​ട്ട്. ക​ടി​യേറ്റ ​ഭാ​ഗ​ത്തെ ര​ക്തം വാ​യ് കൊ​ണ്ട് വ​ലി​ച്ചെ​ടു​ക്കു​ക​യോ, ബ്ലെ​യ്ഡോ മ​റ്റു​ മൂ​ര്‍​ച്ച​യു​ള്ള വ​സ്തു​ക്ക​ളോ ഉ​പ​യോ​ഗി​ച്ച് മു​റി​വ് വ​ലു​താ​ക്കു​ക​യോ, സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ക​ടി​യേ​റ്റ ഭാ​ഗം ക​ഴു​കു​ക​യോ ചെ​യ്യ​രു​ത്.

വെ​ള്ളം കു​ടി​ക്കാം. നീ​ര്‍​ക്കോ​ലി ക​ടി​ച്ചാ​ലും അ​ത്താ​ഴം മു​ട​ങ്ങും എ​ന്നു​ള്ള പ​ഴ​ഞ്ചൊ​ല്ല് തെ​റ്റാ​ണ്. പാ​മ്പു ക​ടി​യേ​റ്റാ​ല്‍ മി​ത​മാ​യ തോ​തി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന് കു​ഴ​പ്പ​മി​ല്ല.

Related posts

Leave a Comment