ഈശ്വരാ ആ പ്രതി വല്ല പ്രമുഖ ബംഗാളിയും ആകല്ലേ, നടിയെ ആക്രമിച്ച കേസില്‍ സന്തോഷ് പണ്ഡിറ്റിനു പറയാനുള്ളത് ഇങ്ങനെ

panditകൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറിപ്പു കൊള്ളുന്ന പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ആക്രമണത്തിനിരയായ നടിക്ക് നീതി കിട്ടണമെന്ന് പണ്ഡിറ്റ്. രാവിലെ മുതല്‍ രാത്രി വരെയുള്ള ചാനല്‍ ചര്‍ച്ചകളും ഊഹാപോഹങ്ങളും കണ്ടു മടുത്തു. യഥാര്‍ത്ഥ പ്രതികളെ പൊലീസ് ഉടനെ അറസ്റ്റ് ചെയ്യുമെന്ന് കരുതുന്നുവെന്നും പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഈ ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ നഴ്‌സുമാരുടെ ന്യായമായ അവകാശത്തിനു വേണ്ടിയുള്ള സമരവും, ജിഎസ്ടിയുടെ മറവില്‍ ചിലര്‍ നടത്തുന്ന കൊള്ള ലാഭത്തിന്റെ വാര്‍ത്തയും ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്യുവാന്‍ ആര്‍ക്കും സമയമില്ലെന്നും പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറ്റപ്പെടുത്തുന്നു. പണ്ഡിറ്റിന്റെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രമുഖ നടിക്കു എത്രയും പെട്ടെന്ന് നീതി കീട്ടണം….

യഥാര്‍ത്ഥ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യും എന്നു കരുതുന്നു….രാവിലെ മുതല്‍ രാത്രി വരെയുള്ള ചാനല്‍ ചര്‍ച്ചകളും, നിഴലുനോക്കി വെടിവെക്കുന്ന ഊഹാപോഹങ്ങളും, കണ്ടു മടുത്തു ..what is the truth ? (ഈശ്വരാ ആ പ്രതി… പ്രമുഖനായ വല്ല ബംഗാളിയും… ആകല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നു…!..) hope for the best… അതോടൊപ്പം മഹാനായ കലാകാരന്‍ കലാഭവന്‍ മണി സാറിന്റെ മരണകാരണം അറിയുവാനും എല്ലാവര്‍ക്കും താല്‍പര്യമുണ്ട്…

മിഷേലിന്റെ മരണകാരണം….. ഇനിയും സത്യം തെളിഞ്ഞോ ?
ഈ വാര്‍ത്തകള്‍ക്കിടയില്‍ പാവം nurse മാരുടെ ന്യായമായ അവകാശത്തിനു വേണ്ടിയുള്ള സമരവും, GST യുടെ മറവില്‍ ചിലര്‍ നടത്തുന്ന കൊള്ള ലാഭത്തിന്റെ news, China യുടെ യുദ്ധ ഭീഷീണി, munnar കയ്യേറ്റ ശൗൈല, കണ്ണൂരിലെ political murders അടക്കം ഒന്നും ആര്‍ക്കും ചര്‍ച്ച ചെയ്യുവാന്‍ സമയമില്ല… കഷ്ടം.

Related posts