തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വി​ജയം​; കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി സെ​മി​യി​ൽ

കോ​ൽ​ക്ക​ത്ത: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ളി​ൽ കേ​ര​ളം സെ​മി​യി​ൽ. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കേ​ര​ളം എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നു മ​ഹാ​രാ​ഷ്ട്ര​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. രാ​ഹു​ൽ വി.​രാ​ജ്, ജി​തി​ൻ എം.​എ​സ്, രാ​ഹു​ൽ കെ.​പി എ​ന്നി​വ​രാ​ണ് കേ​ര​ള​ത്തി​നു​വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്.

കേ​ര​ള​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വി​ജ​യ​മാ​ണി​ത്. ആ​ദ്യ മ​ൽ​സ​ര​ത്തി​ൽ ച​ണ്ഡി​ഗ​ഡി​നെ(5-1)​യും ര​ണ്ടാം മ​ൽ​സ​ര​ത്തി​ൽ മ​ണി​പ്പൂ​രി​നെ(6-0)​യും കേ​ര​ളം പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഗ്രൂ​പ്പ് ബി​യി​ൽ​നി​ന്ന് ബം​ഗാ​ളും സെ​മി ഫൈ​ന​ൽ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

Related posts