റാ​ഷി​ദ് ഖാ​നു വേ​ഗ​മേ​റിയ 100 വി​ക്ക​റ്റ്, റിക്കാർഡ്

ഹ​​രാ​​രെ: ഏ​​ക​​ദി​​ന​​ത്തി​​ൽ വേ​​ഗ​​മേ​​റി​​യ 100 വി​​ക്ക​​റ്റ് എ​ന്ന റി​ക്കാ​ർ​ഡ് അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍റെ റാ​​ഷി​​ദ് ഖാ​​ൻ സ്വ​​ന്ത​​മാ​​ക്കി. 44 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണ് ഖാ​​ൻ നൂ​​റു വി​​ക്ക​​റ്റ് ക​​ട​​ന്ന​​ത്. ഓ​​സ്ട്രേ​​ലി​​യ​​ൻ പേ​​സ​​ർ മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്ക് 52 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നൂ​​റു വി​​ക്ക​​റ്റ് തികച്ചതാണ് ഇതോടെ ത​​ക​​ർ​​ന്ന​​ത്. ഐ​​സി​​സി ലോ​​ക​​ക​​പ്പ് ക്വാ​​ളി​​ഫ​​യ​​ർ ഫൈ​​ന​​ലി​​ൽ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ ഷ​​യി ഹോ​​പ്പി​​നെ പു​​റ​​ത്താ​​ക്കി​​യാ​​ണ് ഖാ​​ൻ പു​​തി​​യ റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച​​ത്.

നൂ​​റു വി​​ക്ക​​റ്റ് ക​​ട​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ക​​ളി​​ക്കാ​​നെ​​ന്ന റി​​ക്കാ​​ർ​​ഡും പ​​ത്തൊ​​ന്പ​​തു​​കാ​​ര​​നാ​​യ ഖാ​​ൻ സ്വ​​ന്ത​​മാ​​ക്കി. വേ​​ഗ​​ത്തി​​ൽ 50 വി​​ക്ക​​റ്റ് തി​​ക​​ച്ച ക​​ളി​​ക്കാ​​രി​​ൽ എ​​ട്ടാ​​മ​​നാ​​ണ്. 26 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണ് അ​​ഫ്ഗാ​​ൻ സ്പി​​ന്ന​​ർ 50 വി​​ക്ക​​റ്റ് ക​​ട​​ന്ന​​ത്. ഐ​​സി​​സി​​യു​​ടെ ക​​ളി​​ക്കാ​​രു​​ടെ റാ​​ങ്കിം​​ഗി​​ൽ ആ​​ദ്യ സ്ഥാ​​ന​​ത്തു​​ള്ള ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ക​​ളി​​ക്കാ​​ര​​നാ​​ണ് ഖാ​​ൻ.

Related posts